---
title: "ഹരിതാമൃതം-23; ആരോഗ്യത്തിന് വേണ്ടിയാവണം ഭക്ഷണം-പത്മശ്രീ ചെറുവയൽ രാമൻ "
english_title: "'Haritamrutam 23' started"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/96210/haritamrutam-23-started"
published_at: "2023-02-10T23:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e688433c22c_harithamrutham.jpg"
keywords: []
---

# ഹരിതാമൃതം-23; ആരോഗ്യത്തിന് വേണ്ടിയാവണം ഭക്ഷണം-പത്മശ്രീ ചെറുവയൽ രാമൻ 

> **Lead Summary:** **വടകര: **ആരോഗ്യത്തിന് വേണ്ടിയാവണം ഭക്ഷണമെന്ന് പത്മശ്രീ ചെറുവയൽ രാമൻ. കൃഷി ഭക്ഷണത്തിനും ആരോഗ്യത്തിനും എന്ന സന്ദേശം ഉയർത്തി വടകര ടൗൺഹാളിൽ മഹാത്മ ദേശ സേവാ ട്രസ്റ്റ് നടത്തുന്ന 'ഹരിതാമൃതം 23'ന് തുടക്കമായി. ഈ വർഷത്തെ പത്മശ്രീ ജേതാവ് ചെറുവയൽ രാമൻ പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര: **ആരോഗ്യത്തിന് വേണ്ടിയാവണം ഭക്ഷണമെന്ന് പത്മശ്രീ ചെറുവയൽ രാമൻ. കൃഷി ഭക്ഷണത്തിനും ആരോഗ്യത്തിനും എന്ന സന്ദേശം ഉയർത്തി വടകര ടൗൺഹാളിൽ മഹാത്മ ദേശ സേവാ ട്രസ്റ്റ് നടത്തുന്ന 'ഹരിതാമൃതം 23'ന് തുടക്കമായി. ഈ വർഷത്തെ പത്മശ്രീ ജേതാവ് ചെറുവയൽ രാമൻ പരിപാടി ഉദ്ഘാടനം ചെയ്തു.

ആരോഗ്യത്തിന് വേണ്ടിയുള്ളതാണ് ഭക്ഷണം എന്നത് മനുഷ്യൻ മറന്നതാണ് ജീവിതശൈലി രോഗങ്ങൾക്ക് കുട്ടികൾ പോലും അടിമപ്പെട്ടതെന്നും, അതിനാൽ ഭക്ഷണത്തിനും ആരോഗ്യത്തിനും വേണ്ടി കൃഷി ചെയ്യാനും അധ്വാനിക്കാനും, പുതുതലമുറ തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു.

വടകര നഗരസഭാ ചെയർപേഴ്സൺ കെ പി ബിന്ദു അധ്യക്ഷത വഹിച്ചു. മുൻമന്ത്രി സി കെ നാണു മുഖ്യാതിഥിയായി. ഹരിതാമൃതം യാഥാർത്ഥ്യമാക്കിയ മൺമറഞ്ഞ മഹത് വ്യക്തികളെ പുറന്തോ ടത്ത് ഗംഗാധരൻ അനുസ്മരിച്ചു. 'ചെടിയമ്മ' എന്നറിയപ്പെടുന്ന അന്നമ്മ ദേവസ്യയുടെ നിര്യാണത്തിൽ പി.രജനി അനുശോചന പ്രമേയം അവതരിപ്പിച്ചു.

കെ വി മുഹമ്മദ് ഗുരുക്കളെ പി പി ദാമോദരൻ പൊന്നാടയണിയിച്ച് ആദരിച്ചു. പി ബാലൻ പരിചയപ്പെടുത്തി. പി പി പ്രസീത് കുമാർ മംഗളപത്ര സമർപ്പണവും, ടി ശ്രീനിവാസൻ സന്ദേശ പ്രഖ്യാപനവും നടത്തി. ബ്രോഷർ പ്രകാശനം നഗരസഭ വൈസ് ചെയർപേഴ്സൺ കെ കെ വനജ, പ്രൊഫ: കെ കെ മഹമൂദിന് നൽകി നിർവഹിച്ചു.

വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ഗിരിജ, തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ശ്രീലത, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മാരായ പി പി ചന്ദ്രശേഖരൻ, കെ കെ ബി ജുള, സബിതാ മണക്കുനി, കാട്ടിൽ മൊയ്തു, പുറന്തോടത്ത് സുകുമാരൻ, ഒ.കെ കുഞ്ഞബ്ദുള്ള, പി എം അശോകൻ, കെ പ്രകാശൻ, സി രാമകൃഷ്ണൻ, പി സത്യനാഥൻ, വി ഗോപാലൻ, കെ പി ഉണ്ണി ഗോപാലൻ, ടി കെ ജയപ്രകാശ്, ഡോ: പി.കെ. സുബ്രഹ്മണ്യ, ബ്രോസ് കൃഷ്ണൻ മാസ്റ്റർ, വി പി രമേശൻ, എൻ കെ അജിത് കുമാർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/96210/haritamrutam-23-started)