---
title: "കൈനാട്ടിയിൽ അപകടം; യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു"
english_title: "The passengers escaped unhurt in the accident at Kainatti"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/96273/the-passengers-escaped-unhurt-in-the-accident-at-kainatti"
published_at: "2023-02-11T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e73ab5bef0a_ACCIDENT_KAINATTY.jpg"
keywords: []
---

# കൈനാട്ടിയിൽ അപകടം; യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു

> **Lead Summary:** **കൈനാട്ടി: **കൈനാട്ടിയിൽ അപകടം പതിവാകുന്നു. ഇന്നലെ രാത്രി തിരൂരങ്ങാടിയിൽ നിന്നും വരികയായിരുന്ന ഇന്നോവ ഡിവൈഡറിൽ ഇടിച്ച് അപകടത്തിൽ പെടുകയായിരുന്നു. തിരൂരങ്ങാടിയിൽ നിന്നും കാസർകോട്ടേക്ക് വരികയായിരുന്നു ഇന്നോവ കൈനാട്ടി ജംഗ്ഷനിൽ വച്ച് ഡിവൈഡറിൽ ചെന്ന് ഇടിക്കുകയായിരുന്നു.

## Article Content

**കൈനാട്ടി: **കൈനാട്ടിയിൽ അപകടം പതിവാകുന്നു. ഇന്നലെ രാത്രി തിരൂരങ്ങാടിയിൽ നിന്നും വരികയായിരുന്ന ഇന്നോവ ഡിവൈഡറിൽ ഇടിച്ച് അപകടത്തിൽ പെടുകയായിരുന്നു. തിരൂരങ്ങാടിയിൽ നിന്നും കാസർകോട്ടേക്ക് വരികയായിരുന്നു ഇന്നോവ കൈനാട്ടി ജംഗ്ഷനിൽ വച്ച് ഡിവൈഡറിൽ ചെന്ന് ഇടിക്കുകയായിരുന്നു.

റിഫ്ലക്ഷൻ ലൈറ്റ്, മുന്നറിയിപ്പ് സിഗ്നൽ, വഴിയോരവിളക്ക് എന്നിവ പ്രവർത്തിക്കാത്തതാണ് അപകടത്തിന് കാരണമായതെന്ന് സമീപവാസി പറഞ്ഞു. വാഹനത്തിൽ ഡ്രൈവർ ഉൾപ്പെടെ മൂന്ന് യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. ഡിവൈഡറിൽ ഇടിച്ച് വാഹനത്തിന്റെ ഡ്രൈവറുടെ വശത്തെ ഭാഗം തകർന്നു.

വാഹനം കൈനാട്ടി ഹൈവേയുടെ പാതയോരത്ത് പാർക്ക് ചെയ്ത് മറ്റൊരു വാഹനത്തിൽ, യാത്രക്കാർ കാസർകോട്ടേക്ക് തിരിച്ചു. 50000 ലധികം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.മാസങ്ങളായി തുടരുന്ന റോഡിന്റെ പണിമൂലം സിഗ്നൽ ലൈറ്റ് പ്രവർത്തിക്കുന്നില്ല. ഇത് രാത്രികാലങ്ങളിൽ ദീർഘദൂരം സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് വലിയ പ്രത്യാഘാതമാണ് സൃഷ്ടിക്കുന്നത്.

പലരും ദിശയറിയാതെ വാഹനം ഓടിക്കുമ്പോൾ അപകടം പതിയിരിക്കുകയാണ്. കോഴിക്കോട് നിന്നും കാസർകോട് യാത്ര ചെയ്ത ഇന്നോവ കാറും നേരത്തെ കൈനാട്ടിയിൽ അപകടത്തിൽ പെട്ടിരുന്നു. സിഗ്നൽ ലൈറ്റ് പ്രവർത്തനക്ഷമമാക്കുക എന്നുള്ളതല്ലാതെ മറ്റൊരു പോംവഴി ഇതിനില്ല എന്നതാണ് സമീപത്തെ ഓട്ടോ ഡ്രൈവർമാർക്കും നാട്ടുകാർക്കും പറയുവാനുള്ളത്. കൈനാട്ടിയിൽ അപകടത്തിൽ ഇനി ഒരു ജീവൻ പൊലിയാതിരിക്കാൻ ഇക്കാര്യത്തിൽ അധികൃതരുടെ ജാഗ്രത ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/96273/the-passengers-escaped-unhurt-in-the-accident-at-kainatti)