---
title: "ബൈക്ക് അപകടം; സ്കൂട്ടർ യാത്രക്കാർക്ക് ഗുരുതര പരിക്ക് "
english_title: "Bike accident; Scooter passengers seriously injured"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/96308/bike-accident-scooter-passengers-seriously-injured"
published_at: "2023-02-11T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e75627b86a0_bike_accident.jpg"
keywords: []
---

# ബൈക്ക് അപകടം; സ്കൂട്ടർ യാത്രക്കാർക്ക് ഗുരുതര പരിക്ക് 

> **Lead Summary:** **കൈനാട്ടി:** കൈനാട്ടി മേൽ പാലത്തിൽ അപകടം. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം നടന്നത്. കൈനാട്ടിയിൽ നിന്നും ഓവർ ബ്രിഡ്ജ് വഴി വള്ളിക്കാട് ഭാഗത്തേക്ക് വരികയായിരുന്ന ആക്ടീവ സ്കൂട്ടർ ആണ് അപകടത്തിൽപ്പെട്ടത്.

## Article Content

**കൈനാട്ടി:** കൈനാട്ടി മേൽ പാലത്തിൽ അപകടം. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം നടന്നത്. കൈനാട്ടിയിൽ നിന്നും ഓവർ ബ്രിഡ്ജ് വഴി വള്ളിക്കാട് ഭാഗത്തേക്ക് വരികയായിരുന്ന ആക്ടീവ സ്കൂട്ടർ ആണ് അപകടത്തിൽപ്പെട്ടത്.

ബൈക്ക് യാത്രക്കാരായ അഖിലിനും, അസ്‌ലജിനും ഗുരുതര പരിക്കേറ്റു. ഗുരുതര പരിക്കേറ്റ അസ്ലജിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് ആക്ടീവയുടെ മുൻഭാഗം പാടെ തകർന്നു. തകർന്ന സ്കൂട്ടർ കൈനാട്ടി മേൽപ്പാലത്തിനു സമീപം, വൃക്ഷ ശിഖിരം കൊണ്ട് മറച്ച നിലയിലാണ്. അപകടകാരണം എന്താണെന്നുള്ളത് വ്യക്തമല്ല. വടകര ട്രാഫിക് പോലീസ് നടപടികൾ സ്വീകരിച്ചു വരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/96308/bike-accident-scooter-passengers-seriously-injured)