---
title: "വെടിവെച്ചുകൊന്നു; കുഞ്ഞിപ്പള്ളിക്കാരുടെ പരിഭ്രാന്തിക്ക് അന്ത്യമായി "
english_title: "A wild boar that caused panic in Kunjipalli was shot dead."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/96332/a-wild-boar-that-caused-panic-in-kunjipalli-was-shot-dead"
published_at: "2023-02-11T16:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e771ee50c1e_kattu_panni_shoot_died.jpg"
keywords: []
---

# വെടിവെച്ചുകൊന്നു; കുഞ്ഞിപ്പള്ളിക്കാരുടെ പരിഭ്രാന്തിക്ക് അന്ത്യമായി 

> **Lead Summary:** **അഴിയൂർ: **കഴിഞ്ഞ രണ്ടുദിവസമായി കുഞ്ഞിപ്പള്ളിയിൽ പരിഭ്രാന്തി പരത്തിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. കഴിഞ്ഞദിവസം രാത്രി ദേശീയപാതയിൽ കാറിടിച്ച് പരിക്കേറ്റ കാട്ടുപന്നിയെയാണ് ഇന്ന് കാലത്ത് 10 :30 ഓടെ കായക്കൊടിയിൽ നിന്ന് എത്തിയ വനം വകുപ്പ്, എം.പാനൽ ഷൂട്ടർമാരായ കെ അശോകൻ, എൻ വിനോദൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വെടി വെച്ചു കൊന്നത്.

## Article Content

**അഴിയൂർ: **കഴിഞ്ഞ രണ്ടുദിവസമായി കുഞ്ഞിപ്പള്ളിയിൽ പരിഭ്രാന്തി പരത്തിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. കഴിഞ്ഞദിവസം രാത്രി ദേശീയപാതയിൽ കാറിടിച്ച് പരിക്കേറ്റ കാട്ടുപന്നിയെയാണ് ഇന്ന് കാലത്ത് 10 :30 ഓടെ കായക്കൊടിയിൽ നിന്ന് എത്തിയ വനം വകുപ്പ്, എം.പാനൽ ഷൂട്ടർമാരായ കെ അശോകൻ, എൻ വിനോദൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വെടി വെച്ചു കൊന്നത്.

പരിസരത്തെ വീടുകളിലെ വാഴകളും മറ്റും കാട്ട് പന്നി നശിപ്പിച്ചിരുന്നു. കാറിടിച്ച് പരിക്കേറ്റ് ദേശീയപാതയ്ക്ക് സമീപത്തെ കുറ്റിക്കാട്ടിലേക്ക് ഓടിയൊളിച്ച കാട്ട് പന്നി ഇന്ന് കാലത്ത് റോഡരുകിലേക്ക് വരികയായിരുന്നു. സംഭവത്തിൽ കാറിനു സാരമായ പരിക്കേറ്റിരുന്നു.

ഇന്ന് കാലത്ത് 10.15ന് സ്ഥലത്തെത്തിയ ഷൂട്ടർമാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമർ, സജീവൻ, പതിനാറാം വാർഡ് മെമ്പർ സാലിം എന്നിവരുടെ സാന്നിധ്യത്തിൽ കാട്ടുപന്നിയെ വെടിവെച്ചു കൊല്ലുകയായിരുന്നു. കാട്ടുപന്നിയെ സമീപത്തു തന്നെ സംസ്കരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/96332/a-wild-boar-that-caused-panic-in-kunjipalli-was-shot-dead)