---
title: "കൈനാട്ടി മേൽപ്പാലം; കുറ്റിച്ചെടികൾ തഴച്ചു വളരുന്നു "
english_title: "Shrubs flourish on the Kainatti flyover"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/96359/shrubs-flourish-on-the-kainatti-flyover"
published_at: "2023-02-11T18:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e78cbf0ba74_kainatty_palam_f.jpg"
keywords: []
---

# കൈനാട്ടി മേൽപ്പാലം; കുറ്റിച്ചെടികൾ തഴച്ചു വളരുന്നു 

> **Lead Summary:** **കൈനാട്ടി: **കൈനാട്ടി മേൽപ്പാലത്തിൽ കുറ്റിച്ചെടികൾ തഴച്ചു വളരുന്നു. കൈനാട്ടി മേൽപ്പാലത്തിലും, താഴോട്ട് പ്രവേശിക്കുന്ന കോണിപ്പടിയിലുമാണ് പുൽച്ചെടികളും കുറ്റിച്ചെടികളും തകൃതിയായി വളർന്നുവരുന്നത്. കൈനാട്ടി മേൽപ്പാലം ഉദ്ഘാടനം ചെയ്ത് തുറന്നു കൊടുത്തിട്ട് ഏഴുവർഷം കഴിഞ്ഞു. കുറ്റിച്ചെടികളും മറ്റും വളർന്നുവരുന്നത് നിയമവിരുദ്ധ പ്രവർത്തനങ്ങൾ കൂടി ഇവിടെങ്ങളെ താവളമാക്കാൻ ചിലർ ശ്രമിക്കുന്നു.

## Article Content

**കൈനാട്ടി: **കൈനാട്ടി മേൽപ്പാലത്തിൽ കുറ്റിച്ചെടികൾ തഴച്ചു വളരുന്നു. കൈനാട്ടി മേൽപ്പാലത്തിലും, താഴോട്ട് പ്രവേശിക്കുന്ന കോണിപ്പടിയിലുമാണ് പുൽച്ചെടികളും കുറ്റിച്ചെടികളും തകൃതിയായി വളർന്നുവരുന്നത്. കൈനാട്ടി മേൽപ്പാലം ഉദ്ഘാടനം ചെയ്ത് തുറന്നു കൊടുത്തിട്ട് ഏഴുവർഷം കഴിഞ്ഞു. കുറ്റിച്ചെടികളും മറ്റും വളർന്നുവരുന്നത് നിയമവിരുദ്ധ പ്രവർത്തനങ്ങൾ കൂടി ഇവിടെങ്ങളെ താവളമാക്കാൻ ചിലർ ശ്രമിക്കുന്നു.

മേൽപ്പാലത്തിൽ അപകടം സംഭവിച്ചു കഴിഞ്ഞാൽ പെട്ടെന്ന് അടിയന്തരമായി പാലത്തിലേക്ക് പ്രവേശിക്കുവാൻ വേണ്ടിയാണ് ഇത്തരത്തിലുള്ള കോണിപ്പടികൾ സ്ഥാപിച്ചത്. പക്ഷേ രാത്രിയെന്നോ, പകലെന്നോ വ്യത്യാസം ഇല്ലാതെ ഈ കോണിപ്പടികൾ ചവിട്ടിക്കടന്ന് മേൽപ്പാലത്തിൽ പ്രവേശിക്കുക എന്നത് പ്രയാസമാണ്.

ഇന്നലെ രാത്രി 10 മണിയോടനുബന്ധിച്ച് നടന്ന അപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ടുപേർക്ക് ഗുരുതര പരിക്കാണ് പറ്റിയത്. ബൈക്ക് യാത്രക്കാരായ അഖിലിനും അസ്‌ലജിനുമാണ് പരിക്കുപറ്റിയത്. ഇത്തരത്തിലുള്ള അപകടങ്ങൾ സംഭവിച്ചാൽ നാട്ടുകാർക്ക് ഓടിവരാനുള്ള വഴി കൂടിയാണിത്. ഈ വഴിയരിക് സാമൂഹ്യവിരുദ്ധർക്ക് താവളം ആകാതിരിക്കുവാൻ അധികൃതർ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

ഉദ്ഘാടന ബോർഡ് പോലും മറക്കുന്ന രീതിയിലാണ് കുറ്റിച്ചെടികൾ വളർന്നുവരുന്നത്. എത്രയും പെട്ടെന്ന് പാലം വൃത്തിയായി സൂക്ഷിക്കുവാനുള്ള നടപടികൾ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണം. അല്ല എന്നുണ്ടെങ്കിൽ അപകടങ്ങൾ സംഭവിക്കാവുന്ന മേൽപ്പാലത്തിൽ മറ്റൊരു അപായമാകും കുറ്റിച്ചെടികൾ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/96359/shrubs-flourish-on-the-kainatti-flyover)