---
title: "സോഷ്യലിസ്റ്റ് സൗഹൃദ കൂട്ടായ്മ; സോഷ്യലിസ്റ്റ് കൂട്ടായ്മകൾ നാടിന്റെ ആവശ്യം-മനയത്ത് ചന്ദ്രൻ "
english_title: "Socialist organizations are the need of the country-Manayat Chandran"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/96392/socialist-organizations-are-the-need-of-the-country-manayat-chandran"
published_at: "2023-02-11T20:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e7ae548aed5_SOCIALIST_KOOTTAYMA.jpg"
keywords: []
---

# സോഷ്യലിസ്റ്റ് സൗഹൃദ കൂട്ടായ്മ; സോഷ്യലിസ്റ്റ് കൂട്ടായ്മകൾ നാടിന്റെ ആവശ്യം-മനയത്ത് ചന്ദ്രൻ 

> **Lead Summary:** **വടകര: **സോഷ്യലിസ്റ്റ് സൗഹൃദ കൂട്ടായ്മകൾ സാധാരണക്കാരുടെ ആശ്വാസമാണെന്ന് പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് മനയത്ത് ചന്ദ്രൻ. ഗ്രാമീണ ജനതയുടെ സാമ്പത്തികഭിവൃദ്ധിക്കും സമ്പാദ്യശീലനവും ലക്ഷ്യമിട്ട് കൂടിയാണ് സോഷ്യലിസ്റ്റ് സൗഹൃദ കൂട്ടായ്മകൾ നാടുനീളെ രൂപീകരിക്കപ്പെട്ടത്.

## Article Content

**വടകര: **സോഷ്യലിസ്റ്റ് സൗഹൃദ കൂട്ടായ്മകൾ സാധാരണക്കാരുടെ ആശ്വാസമാണെന്ന് പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് മനയത്ത് ചന്ദ്രൻ. ഗ്രാമീണ ജനതയുടെ സാമ്പത്തികഭിവൃദ്ധിക്കും സമ്പാദ്യശീലനവും ലക്ഷ്യമിട്ട് കൂടിയാണ് സോഷ്യലിസ്റ്റ് സൗഹൃദ കൂട്ടായ്മകൾ നാടുനീളെ രൂപീകരിക്കപ്പെട്ടത്.

അത് സാധാരണ ജനതയുടെ ശാക്തീകരണത്തോടൊപ്പം സാമൂഹ്യപരമായ പങ്കുവെക്കലുകളും ഉദ്ദേശിച്ചുള്ളതാണെന്നും എൽജെഡി ജില്ലാ അധ്യക്ഷൻ കൂടിയായ മനയത്ത് ചന്ദ്രൻ പറഞ്ഞു. ഇത്തരം കൂട്ടായ്മകളിലൂടെ ഗ്രാമങ്ങളിൽ കെട്ടിപ്പടുക്കുന്ന സംരംഭങ്ങൾ ആണ് യഥാർത്ഥത്തിൽ രാഷ്ട്രത്തിന്റെ കരുത്ത് എന്ന നിലപാടായിരുന്നു യശ്ശ: ശരീരനായ എം.പി വീരേന്ദ്രകുമാർ സ്വീകരിച്ചതെന്നും മനയത്ത് ചന്ദ്രൻ പറഞ്ഞു.

കുരിക്കിലാട് പുത്തൻ തെരുവിൽ രൂപീകരിച്ച സോഷ്യലിസ്റ്റ് സൗഹൃദ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശശി നല്ലൂർ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം ശ്രീജേഷ് നാഗപ്പള്ളി, പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് കെ എം നാരായണൻ, കൂമുള്ളി ചന്ദ്രൻ, പിടി തങ്കമണി, എൻ ബാലമുരളീധരൻ, എംപി അശോകൻ, പ്രസാദ് നാളോന്റെ വിട മീത്തൽ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/96392/socialist-organizations-are-the-need-of-the-country-manayat-chandran)