---
title: "പിടിയിൽ; നിരോധിത പുകയില ഉത്പന്നങ്ങളുമായി വ്യാപാരി പിടിയിൽ "
english_title: "Trader arrested with prohibited tobacco products"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/96394/trader-arrested-with-prohibited-tobacco-products"
published_at: "2023-02-11T20:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e7b112189db_TOBACO_ARREST.jpg"
keywords: []
---

# പിടിയിൽ; നിരോധിത പുകയില ഉത്പന്നങ്ങളുമായി വ്യാപാരി പിടിയിൽ 

> **Lead Summary:** **ഓർക്കാട്ടേരി: **120 പേക്ക് നിരോധിത പുകയില ഉത്പന്നങ്ങളുമായി വ്യാപാരി പിടിയിൽ. കുറിഞ്ഞാലിയോട് കരിപ്പാളിയിൽ താമസിക്കും ഏറാമല മൊട്ടേമ്മൽ മമ്മദിനെയാണ് എടച്ചേരി പോലീസ് പിടികൂടിയത്.

## Article Content

**ഓർക്കാട്ടേരി: **120 പേക്ക് നിരോധിത പുകയില ഉത്പന്നങ്ങളുമായി വ്യാപാരി പിടിയിൽ. കുറിഞ്ഞാലിയോട് കരിപ്പാളിയിൽ താമസിക്കും ഏറാമല മൊട്ടേമ്മൽ മമ്മദിനെയാണ് എടച്ചേരി പോലീസ് പിടികൂടിയത്.

ഓർക്കാട്ടേരി ടൗണിലെ മുറുക്കാൻ കടയിൽ നിന്ന് സ്ഥിരമായി നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽക്കുകയാണ് ചെയ്യുന്നത്. ഓർക്കാട്ടേരിയിലും പരിസരപ്രദേശങ്ങളിലും മുമ്പ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിറ്റതിന് ഇയാൾക്കെതിരെ ആറ് കേസുകളുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/96394/trader-arrested-with-prohibited-tobacco-products)