---
title: "'ഒരു സോഷ്യലിസ്റ്റിൻ്റെ വിചാരധാര' ;പുസ്തകത്തിൻ്റെ കവർ വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി പ്രകാശനം ചെയ്തു "
english_title: "Minister K. Krishnankutty released the cover of the book"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/96396/minister-k-krishnankutty-released-the-cover-of-the-book"
published_at: "2023-02-11T20:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e7b3d53fb0f_PRAKASHANAM.jpg"
keywords: []
---

# 'ഒരു സോഷ്യലിസ്റ്റിൻ്റെ വിചാരധാര' ;പുസ്തകത്തിൻ്റെ കവർ വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി പ്രകാശനം ചെയ്തു 

> **Lead Summary:** **വടകര:** പി.ആർ ചരമവാർഷികാചരണത്തിൻ്റെ ഭാഗമായി എൽ.ജെ.ഡി ജില്ലാ കമ്മറ്റി കോഴിക്കോട് നളന്ദയിൽ സംഘടിപ്പിച്ച സഹകരണ സെമിനാർ വേദിയിൽ പാർട്ടിയുടെ ജില്ലാ പ്രസിഡണ്ട് മനയത്ത് ചന്ദ്രൻ്റെ 'ഒരു സോഷ്യലിസ്റ്റിൻ്റെ വിചാരധാര' എന്ന പുസ്തകത്തിൻ്റെ കവർ പ്രകാശനം ചെയ്തു .

## Article Content

**വടകര:** പി.ആർ ചരമവാർഷികാചരണത്തിൻ്റെ ഭാഗമായി എൽ.ജെ.ഡി ജില്ലാ കമ്മറ്റി കോഴിക്കോട് നളന്ദയിൽ സംഘടിപ്പിച്ച സഹകരണ സെമിനാർ വേദിയിൽ പാർട്ടിയുടെ ജില്ലാ പ്രസിഡണ്ട് മനയത്ത് ചന്ദ്രൻ്റെ 'ഒരു സോഷ്യലിസ്റ്റിൻ്റെ വിചാരധാര' എന്ന പുസ്തകത്തിൻ്റെ കവർ പ്രകാശനം ചെയ്തു .

വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി പ്രകാശന കർമ്മം നിർവഹിച്ചു. എൽ ജെ ഡി സംസ്ഥാന അധ്യക്ഷൻ എം.വി ശ്രേയാംസ് കുമാർ എക്സ്. എം. പി, പ്രമുഖ സഹകാരി എൻ കെ അബ്ദുറഹിമാൻ, പി ബാലൻ മാസ്റ്റർ, എം പി ശിവാനന്ദൻ, എം കെ ഭാസ്കരൻ, എൻ കെ വത്സൻ, ഭാസ്കരൻ കൊഴുക്കല്ലൂർ, കെ കെ കൃഷ്ണൻ, പി പി രാജൻ വിമല കളത്തിൽ, എം പി അജിത, സി സുജിത്ത് തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/96396/minister-k-krishnankutty-released-the-cover-of-the-book)