---
title: "ശുചീകരണ യജ്ഞം; ചോമ്പാൽ ഹാർബറും പരിസരവും ശുചിയാക്കി "
english_title: "Chombal Harbor and its surroundings were cleaned"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/96522/chombal-harbor-and-its-surroundings-were-cleaned"
published_at: "2023-02-12T15:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e8b6669b391_SHUCHEEKARANAM.jpg"
keywords: []
---

# ശുചീകരണ യജ്ഞം; ചോമ്പാൽ ഹാർബറും പരിസരവും ശുചിയാക്കി 

> **Lead Summary:** **അഴിയൂർ: **ചോമ്പാൽ ഹാർബറും പരിസരവും ശുചീകരിച്ചു. വടകര കോസ്റ്റൽ പോലീസിന്റെ നേതൃത്വത്തിൽ കല്ലാച്ചി എം ഇ ടി ആർട്സ് & സയൻസ് കോളേജിലെ എൻ സി സി വളണ്ടിയർമാരുടെ സഹകരണത്തോടെയാണ് ചോമ്പാല ഹാർബറും പരിസരവും ശുചീകരിച്ചത്.

## Article Content

**അഴിയൂർ: **ചോമ്പാൽ ഹാർബറും പരിസരവും ശുചീകരിച്ചു. വടകര കോസ്റ്റൽ പോലീസിന്റെ നേതൃത്വത്തിൽ കല്ലാച്ചി എം ഇ ടി ആർട്സ് & സയൻസ് കോളേജിലെ എൻ സി സി വളണ്ടിയർമാരുടെ സഹകരണത്തോടെയാണ് ചോമ്പാല ഹാർബറും പരിസരവും ശുചീകരിച്ചത്.

ശുചീകരണ യജ്ഞം കോസ്റ്റൽ പോലീസ് ഇൻസ്പെക്ടർ സി എസ് ദീപുവിന്റെ സാന്നിധ്യത്തിൽ അഴിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു.

രാവിലെ 9 മണി മുതൽ ആരംഭിച്ച ശുചീകരണം ഉച്ചവരെ നീണ്ടുനിന്നു. കോസ്റ്റൽ പോലീസും കല്ലാച്ചി എം.ഇ.ടി. കോളേജ് എൻഎസ്എസ് വളണ്ടിയേഴ്സും മികച്ച രീതിയിലാണ് ഹാർബറും പരിസരവും ശുചിയാക്കിയത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/96522/chombal-harbor-and-its-surroundings-were-cleaned)