---
title: "ഹരിതാമൃതം; വിദ്യാർത്ഥി - യുവജന സമ്മേളനം ശ്രദ്ധേയമായി "
english_title: "The student-youth conference was remarkable"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/96571/the-student-youth-conference-was-remarkable"
published_at: "2023-02-12T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e9085f2fb7d_haridamrtham_f.jpg"
keywords: []
---

# ഹരിതാമൃതം; വിദ്യാർത്ഥി - യുവജന സമ്മേളനം ശ്രദ്ധേയമായി 

> **Lead Summary:** **വടകര:** ഭുപരിഷ്കരണ നിയമം കർഷകനെ ഭൂമിയുടെ അവകാശികളാക്കി മാറ്റിയെങ്കിലും ഉല്പാദന വർദ്ധനവ് എന്ന ലക്ഷ്യം കൈവരിക്കാൻ തുടർ പദ്ധതികൾ ഫലപ്രദമായി നടപ്പിലാക്കാൻ കഴിയാതെ പോയതാണ് കാർഷിക രംഗത്ത് ഇന്ന് കേരളം അഭിമുഖീകരിക്കുന്ന പ്രതിസന്ധിക്ക് കാരണമെന്നും അത് മറികടക്കാൻ തുണ്ട് ഭൂമികളായാലും കൃഷിക്ക് ഉപയോഗപ്പെടുത്താൻ വിദ്യാർത്ഥികളുടേയും - യുവജനങ്ങളുടയും ഇടപെടൽ അനിവാര്യമാണെന്ന് കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എ പറഞ്ഞു.

## Article Content

**വടകര:** ഭുപരിഷ്കരണ നിയമം കർഷകനെ ഭൂമിയുടെ അവകാശികളാക്കി മാറ്റിയെങ്കിലും ഉല്പാദന വർദ്ധനവ് എന്ന ലക്ഷ്യം കൈവരിക്കാൻ തുടർ പദ്ധതികൾ ഫലപ്രദമായി നടപ്പിലാക്കാൻ കഴിയാതെ പോയതാണ് കാർഷിക രംഗത്ത് ഇന്ന് കേരളം അഭിമുഖീകരിക്കുന്ന പ്രതിസന്ധിക്ക് കാരണമെന്നും അത് മറികടക്കാൻ തുണ്ട് ഭൂമികളായാലും കൃഷിക്ക് ഉപയോഗപ്പെടുത്താൻ വിദ്യാർത്ഥികളുടേയും - യുവജനങ്ങളുടയും ഇടപെടൽ അനിവാര്യമാണെന്ന് കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എ പറഞ്ഞു.

കൃഷി ഭക്ഷണത്തിനും - ആരോഗ്യത്തിനും എന്ന സന്ദേശവുമായി മഹാത്മാ ദേശസേവ ട്രസ്റ്റ് നടത്തുന്ന ഹരിതാമൃതം '23 പരിപാടിയുടെ മൂന്നാം ദിവസം മുൻ നഗരസഭ ചെയർമാൻ ടി.പി.ചന്ദ്രൻ സ്മരണയിൽ നടത്തിയ വിദ്യാർത്ഥി - യുവജന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.അഡ്വ ലതികാ ശ്രീനിവാസ് അധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.ബിജു അഭിവാദ്യം ചെയ്തു.

വിദ്യാർത്ഥി - യുവജന സംഘടനാ നേതാക്കളായ റിബേഷ്.ആർ.എസ് ,സുബിൻ മടപ്പള്ളി , പ്രഭീഷ് ആദിയൂർ , സി നൂ പ് രാജ് , ശുഹൈബ് കുന്നത്ത് , നിധിൻ .എം .ടി.കെ. , അഖിൽ നന്ദാനത്ത് , ജിതിൻ ചോറോട് , എസ്.വി.ഹരി ദേവ് എന്നിവർ സംസാരിച്ചു. പൈതൃക വിജ്ഞാനങ്ങളെ പരിപോഷിപ്പിക്കുന്ന യുവജന - വിദ്യാർത്ഥി പ്രതിഭകളായ അഖിൽ രാജ് , ദേവ തീർത്ഥ ചോമ്പാല , ഭരതൻ കുട്ടോത്ത് , കെ.കെ.രഞ്ചിത്ത്കുമാർ , സായന്ത് പി.കെ. എം.ടി. ശ്രീജിത്ത് വൈദ്യർ ,വിനീഷ്.കെ.എം ,. എന്നിവരെ ചടങ്ങിൽ ആദരിച്ചു.

എൻ.കെ. അജിത്കുമാർ , സി.എം .മുഹമ്മദ് ശരീഫ് എന്നിവർ സംസാരിച്ചു. വൈകുന്നേരം സൂഫി സംഗീത ബാന്റായ മെഹഫിൽ സാമയിലെ ഗായിക ഫാത്തിമ ജഹാൻ ഗസൽ അവതരിപ്പിച്ചു. തുടർന്ന് റസാക്ക് കല്ലേരി സംവിധാനം ചെയ്ത ഉദർവ്വ രമണ്ണ് , ഇസ്മായിൽ കടത്തനാട് സംവിധാനം ചെയ്ത ആ കാലം , വൈക്കിലശ്ശേരി യു.പി.സ്കൂ സീഡ്സ് യൂനിറ്റ് നിർമ്മിച്ച് ഒ.വി. കുരിക്കിലാട് സംവിധാനം ചെയ്ത കുമ്പിളപ്പം , എഡ്വേർഡ് വി.പി. മോഹൻദാസ് സംവിധാനം ചെയ്ത മരണം വിലക്കു വാങ്ങുന്നവർ എന്നീ സിനിമകളുടെ പ്രദർശനവും നടന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/96571/the-student-youth-conference-was-remarkable)