---
title: "സ്വപ്നങ്ങൾ ബാക്കി; സഗീഷിന്റെ വിയോഗത്തിൽ ഞെട്ടലോടെ കുടുംബം "
english_title: "Family shocked by Sagish's demise"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/96575/family-shocked-by-sagishs-demise"
published_at: "2023-02-12T21:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e90cf1d0277_SAGEESH_DEATH.jpg"
keywords: []
---

# സ്വപ്നങ്ങൾ ബാക്കി; സഗീഷിന്റെ വിയോഗത്തിൽ ഞെട്ടലോടെ കുടുംബം 

> **Lead Summary:** **മടപ്പള്ളി: **കഴിഞ്ഞദിവസം ദുബായിൽ മരണപ്പെട്ട മടപ്പള്ളി അറയ്ക്കൽ സ്വദേശി സഗീഷിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. തൻ്റെ വീടെന്ന സ്വപ്ന സാക്ഷാത്കാരത്തിനായി മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് സഗീഷിന്റെ അപ്രതീക്ഷിത വിയോഗം.

## Article Content

**മടപ്പള്ളി: **കഴിഞ്ഞദിവസം ദുബായിൽ മരണപ്പെട്ട മടപ്പള്ളി അറയ്ക്കൽ സ്വദേശി സഗീഷിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. തൻ്റെ വീടെന്ന സ്വപ്ന സാക്ഷാത്കാരത്തിനായി മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് സഗീഷിന്റെ അപ്രതീക്ഷിത വിയോഗം.

സജീവ ആർഎംപിഐ പ്രവർത്തകനും, നാട്ടിലെ സാമൂഹിക, സാംസ്കാരിക രംഗങ്ങളിലും നിറ സാന്നിധ്യമായിരുന്നു സഗീഷ്. ഒരു വർഷം മുമ്പാണ് സഗീഷ് നാട്ടിൽ വന്നു പോയത്. പുതിയ വീട്ടിലേക്ക് ഏപ്രിൽ മാസത്തോടുകൂടി താമസം മാറാം എന്ന പ്രതീക്ഷയോടെയാണ് സഗീഷ് പ്രവാസ ജീവിതത്തിലേക്ക് വീണ്ടും കടന്നത്.

വ്യാഴാഴ്ചയായിരുന്നു സഗീഷിന് ഹൃദയാഘാതം ഉണ്ടായത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബർദുബായിലെ സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്ത് വരികയായിരുന്നു സഗീഷ്. അതിനിടയിലാണ് അപ്രതീക്ഷിതമായി മരണം കടന്നു വന്നത്.

ഇന്ന് ഉച്ചയോടെ സഗീഷിന്റെ മൃതദേഹം മടപ്പള്ളിയിലെ വീട്ടിലെത്തിച്ചു. പൊതുദർശനത്തിന് വച്ചശേഷം സംസ്കാരം നടന്നു. ബുധനാഴ്ച സജ്ജയനം നടക്കും. 'ഗ്രാമം യുഎഇ' എന്ന സാംസ്കാരിക കൂട്ടായ്മ സെക്രട്ടറി കൂടിയാണ് സഗീഷ്. സഗീഷിന്റെ മരണവാർത്തയറിഞ്ഞ് വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/96575/family-shocked-by-sagishs-demise)