---
title: "'നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ'; പദ്ധതിക്ക് വടകരയിൽ തുടക്കം "
english_title: "'Net Zero Carbon Kerala Through People' project started in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/96584/net-zero-carbon-kerala-through-people-project-started-in-vadakara"
published_at: "2023-02-12T22:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e91b69b88bb_NET_ZERO_PADHATHI.jpg"
keywords: []
---

# 'നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ'; പദ്ധതിക്ക് വടകരയിൽ തുടക്കം 

> **Lead Summary:** **വടകര:** 'നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ' എന്ന പദ്ധതിയുടെ ഭാഗമായി വടകര നഗരസഭയും. കോഴിക്കോട് ജില്ലയിൽ, വടകര മുനിസിപ്പാലിറ്റി, കാവിലുംപാറ, കൂടരഞ്ഞി, മരുതോങ്കര, ചക്കിട്ടപ്പാറ, കുന്നുമ്മൽ, കുറ്റ്യാടി എന്നീ തദ്ദേശസ്ഥാപനങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ടത്.

## Article Content

**വടകര:** 'നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ' എന്ന പദ്ധതിയുടെ ഭാഗമായി വടകര നഗരസഭയും. കോഴിക്കോട് ജില്ലയിൽ, വടകര മുനിസിപ്പാലിറ്റി, കാവിലുംപാറ, കൂടരഞ്ഞി, മരുതോങ്കര, ചക്കിട്ടപ്പാറ, കുന്നുമ്മൽ, കുറ്റ്യാടി എന്നീ തദ്ദേശസ്ഥാപനങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ടത്.

ഇതിന്റെ ഭാഗമായി ഭാരവാഹികളുടെയും, ജില്ലാ കോർ ഗ്രൂപ്പിന്റെ യും സംയുക്തയോഗം വടകര ഗ്രീൻ ടെക്നോളജി സെന്ററിൽ ചേർന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സംഘാടക സമിതിയുടെയും, സാങ്കേതിക സമിതിയുടെയും രൂപീകരിക്കും. ശേഷം ജില്ലാതലത്തിൽ ശില്പശാല സംഘടിപ്പിക്കും.

നവകേരളം ജില്ലാ കോർഡിനേറ്റർ ജിതിൻ ടി.വി.എസ് അധ്യക്ഷത വഹിച്ചു. വടകര നഗരസഭ ചെയർപേഴ്സൺ കെ. പി. ബിന്ദു ഉദ്ഘാടനം ചെയ്തു. ഹരിത കേരളം മുൻ ജില്ലാ കോർഡിനേറ്റർ പി.പ്രകാശ്,ഹരിയാലി ഡയറക്ടർ മണലിൽ മോഹനൻ,പ്രൊഫ:ബിജു .ഐ. കെ,രാജൻ മാമ്പറ്റ ക്ലാസ്എടുത്തു. മരുതോങ്കര പഞ്ചായത്ത് പ്രസിഡണ്ട് കെ. സജിത്ത്,കുറ്റ്യാടി പ്രസിഡണ്ട് ഒ.ടി.നഫീസ സംസാരിച്ചു.പഞ്ചായത്ത് തല പ്രതിനിധികളും നവകേരളം ആർ. പി. മാരും പരിപാടിയിൽ പങ്കെടുത്തു. പി.ഷംന നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/96584/net-zero-carbon-kerala-through-people-project-started-in-vadakara)