---
title: "ഒടുവിൽ പിടിയിൽ; ഏറാമലയിൽ പോലീസുകാരനെ കുത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു"
english_title: "Suspect arrested for stabbing policeman in Eramala"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/96587/suspect-arrested-for-stabbing-policeman-in-eramala"
published_at: "2023-02-12T22:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e91ebd2711b_PRATHI_PIDIYIL_ERAMALA.jpg"
keywords: []
---

# ഒടുവിൽ പിടിയിൽ; ഏറാമലയിൽ പോലീസുകാരനെ കുത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു

> **Lead Summary:** **വടകര:** ഏറാമലയിൽ ക്ഷേത്രോത്സവത്തിനിടെ ചൂതാട്ട സ്ഥലത്ത് പരിശോധനക്കെത്തിയ പോലീസുകാരനെ കുത്തി വീഴ്ത്തിയ യുവാവ് അറസ്റ്റിൽ. കായപ്പനച്ചി സ്വദേശി പുതുക്കൂൽ താഴെക്കുനി ഷൈജു വിനെയാണ് എടച്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയോടെ തമിഴ്നാട് കേരള ബോർഡറായ ആനക്കെട്ടി എന്ന സ്ഥലത്ത് വെച്ചാണ് ഷൈജു പിടിയിലായത്.

## Article Content

**വടകര:** ഏറാമലയിൽ ക്ഷേത്രോത്സവത്തിനിടെ ചൂതാട്ട സ്ഥലത്ത് പരിശോധനക്കെത്തിയ പോലീസുകാരനെ കുത്തി വീഴ്ത്തിയ യുവാവ് അറസ്റ്റിൽ. കായപ്പനച്ചി സ്വദേശി പുതുക്കൂൽ താഴെക്കുനി ഷൈജു വിനെയാണ് എടച്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയോടെ തമിഴ്നാട് കേരള ബോർഡറായ ആനക്കെട്ടി എന്ന സ്ഥലത്ത് വെച്ചാണ് ഷൈജു പിടിയിലായത്.

അവിടെ ഒളിവിൽ കഴിയുന്നുവെന്ന രഹസ്യ വിവരം കേസ് അന്വേഷിക്കുന്ന നാദാപുരം കൺട്രോൾ റൂം സി ഐ ശിവൻ ചോടത്തിന് ലഭിച്ചതിനെ തുടർന്ന് റൂറൽ എസ്പിയുടെ സ്പെഷ്യൽ സ്ക്വാഡ് ടീം ആണ് ഷൈജുവിനെ പാലക്കാടെത്തി കസ്റ്റഡിയിൽ എടുത്തത്.

എ ആർ ക്യാമ്പിലെ പോലീസുകാരൻ നടുവണ്ണൂർ സ്വദേശി അഖിലേഷിനാണ് (33) കുത്തേറ്റത്. കാലിന്റെ തുടയിൽ ആഴത്തിൽ മുറിവേറ്റ പോലീസുകാരൻ ശസ്ത്രക്രിയയ്ക്ക് വിധേയമായി സുഖം പ്രാപിച്ചു വരികയാണ്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 11: 30 ഓടുകൂടിയാണ് ഏറാമല മണ്ഡോള്ളതിൽ ക്ഷേത്രോത്സവത്തിനിടെ പണം വെച്ച് ചീട്ടുകളി നടക്കുന്നതറിഞ്ഞ് എടച്ചേരി പോലീസിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.

പോലീസ് സ്ഥലത്തെത്തിയോടെ ചൂതാടത്തിന് എത്തിയവർ ചിതറി ഓടുകയും പോലീസിനെതിരെ കല്ലെറിയും ചെയ്തിരുന്നു. ഇതിനിടെ ഷൈജു പോലീസുകാരനെ കുത്തി വീഴ്ത്തുകയായിരുന്നു. അറസ്റ്റിലായ ഷൈജുവിനെ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/96587/suspect-arrested-for-stabbing-policeman-in-eramala)