---
title: "ബിബിസി ഡോക്യുമെൻററി; ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ഡോക്യുമെന്ററി പ്രദർശനം നടത്തി "
english_title: "The BBC documentary was screened under the leadership of DYFI"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/96589/the-bbc-documentary-was-screened-under-the-leadership-of-dyfi"
published_at: "2023-02-12T22:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e920903beae_BBC_DOCUMENTARY_HOME.jpg"
keywords: []
---

# ബിബിസി ഡോക്യുമെൻററി; ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ഡോക്യുമെന്ററി പ്രദർശനം നടത്തി 

> **Lead Summary:** **ഒഞ്ചിയം: **ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ നാടെങ്ങും ബിബിസി ഡോക്യുമെന്ററി പ്രദർശനം. കഴിഞ്ഞ ആഴ്ചകളിൽ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലായിരുന്നു വംശഹത്യ ഡോക്യുമെന്ററി പ്രദർശിപ്പിച്ചിരുന്നത്.

## Article Content

**ഒഞ്ചിയം: **ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ നാടെങ്ങും ബിബിസി ഡോക്യുമെന്ററി പ്രദർശനം. കഴിഞ്ഞ ആഴ്ചകളിൽ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലായിരുന്നു വംശഹത്യ ഡോക്യുമെന്ററി പ്രദർശിപ്പിച്ചിരുന്നത്.

2002ൽ ഗുജറാത്തിൽ നടന്ന വംശഹത്യയുടെ ഡോക്യുമെന്ററി ആണ് ഇപ്പോൾ വീടുകൾ കേന്ദ്രീകരിച്ച് പ്രദർശിപ്പിക്കുന്നത്. ഡിവൈഎഫ്ഐ ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ, വിവിധ മേഖലകളിൽ വളരെ വിപുലമായാണ് ഡോക്യുമെൻററി പ്രദർശിപ്പിക്കുന്നത്.

വലിയ ഉത്സാഹത്തോടെയാണ് ജനങ്ങൾ ഡോക്യുമെന്ററിയെ വീക്ഷിക്കുന്നത്. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരമാണ് ഫെബ്രുവരി 12 ന് വീടുകളിൽ പ്രദർശനം നടത്താൻ തീരുമാനിച്ചത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/96589/the-bbc-documentary-was-screened-under-the-leadership-of-dyfi)