---
title: "മുക്കാളി റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പിനായി ട്രെയിൻ തടയും "
english_title: "The train will halt for a halt at Mukkali railway station"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/96602/the-train-will-halt-for-a-halt-at-mukkali-railway-station"
published_at: "2023-02-13T00:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e938483ebf8_Untitled-1.jpg"
keywords: []
---

# മുക്കാളി റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പിനായി ട്രെയിൻ തടയും 

> **Lead Summary:** **വടകര : **കണ്ണൂർ - കോയമ്പത്തൂർ പാസഞ്ചർ അടക്കം കോവിഡിനു മുമ്പെ നിർത്തലാക്കിയ മുഴുവൻ ട്രെയിനുക്കൾക്കും മുക്കാളി റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജനകിയ പ്രക്ഷോഭം സംഘടിപ്പിക്കാൻ മുക്കാളി ട്രെയിൻ യൂസേഴ്സ് ഫോറം യോഗം തീരുമാനിച്ചു.

## Article Content

**വടകര : **കണ്ണൂർ - കോയമ്പത്തൂർ പാസഞ്ചർ അടക്കം കോവിഡിനു മുമ്പെ നിർത്തലാക്കിയ മുഴുവൻ ട്രെയിനുക്കൾക്കും മുക്കാളി റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജനകിയ പ്രക്ഷോഭം സംഘടിപ്പിക്കാൻ മുക്കാളി ട്രെയിൻ യൂസേഴ്സ് ഫോറം യോഗം തീരുമാനിച്ചു.

പല തവണ ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ഇതിനായി നിവേദനം നൽകിയെങ്കിലും ഫലമില്ലാത്ത സാഹചര്യത്തിലാണ് സമരവുമായി മുന്നോട്ട് പോകുന്നത്. മുക്കാളി ടൗണിൽ ബഹുജന കൂട്ടായ്മയും ,പാലക്കാട്ട് സിവിഷൻ ഓഫീസിന് മുമ്പിൽ നിൽപ്പ് സമരവും സംഘടിപ്പിക്കും.

അവഗണന തുടർന്നാൽ ട്രെയിൻ തടയും . ഗ്രാമ പഞ്ചായത്ത് അംഗം എം പ്രമോദ് അധ്യക്ഷത വഹിച്ചു. എം.കെ സുരേഷ് ബാബു. എം പി ബാബു, പി ബാബുരാജ്, പ്രദീപ് ചോമ്പാല , എ ടി മഹേഷ്, ഹാരീസ് മുക്കാളി, കെ പി രവീന്ദ്രൻ, കെ പി ഗോവിന്ദൻ , അരുൺ ആരതി , പ്രശാന്ത് സമത എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/96602/the-train-will-halt-for-a-halt-at-mukkali-railway-station)