---
title: " കൂലി കുടിശ്ശിക;  ആയഞ്ചേരി പോസ്റ്റ് ഓഫീസിന്  മുന്നില്‍ പ്രതിഷേധ കൂട്ടായ്മ  "
english_title: "nrege workers proteset in ayenchri post office "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/9661/nrege-workers-proteset-in-ayenchri-post-office"
published_at: "2021-11-09T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618a1dbc7e61d_suresh babu .jpg"
keywords: []
---

#  കൂലി കുടിശ്ശിക;  ആയഞ്ചേരി പോസ്റ്റ് ഓഫീസിന്  മുന്നില്‍ പ്രതിഷേധ കൂട്ടായ്മ  

> **Lead Summary:** **ആയഞ്ചേരി: **വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എന്‍ ആര്‍ ഇ ജി വര്‍ക്കേഴ്‌സ് യൂണിയന്‍ (എഐടിയുസി) ആയഞ്ചേരി പോസ്റ്റ് ഓഫീസിന് മുന്നില്‍ പ്രതിഷേധ കൂട്ടായ്മ സ ഘടിപ്പിച്ചു.

## Article Content

**ആയഞ്ചേരി: **വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എന്‍ ആര്‍ ഇ ജി വര്‍ക്കേഴ്‌സ് യൂണിയന്‍ (എഐടിയുസി) ആയഞ്ചേരി പോസ്റ്റ് ഓഫീസിന് മുന്നില്‍ പ്രതിഷേധ കൂട്ടായ്മ സ ഘടിപ്പിച്ചു.

മഹാത്മ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പ് സാമ്പത്തിക വര്‍ഷം തൊഴിലാളികള്‍ക്ക് മുഴുവന്‍ ജോലി കൊടുക്കാന്‍ ആവിശ്യമായ ഫണ്ട് കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുക, കൂലി കുടിശ്ശിക നല്‍കുക, തൊഴിലാളികളെ ജാതി അടിസ്ഥാനത്തില്‍ വേര്‍തിരിച്ച് വേതനം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കുക, പാചക വാതകത്തിന്റയും മണ്ണെണ്ണയുടേയും വര്‍ദ്ധിപ്പിച്ച വില പിന്‍വലിക്കുക എന്നീ ആ വിശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം.

സംസ്ഥാന വ്യാപകമായി ഇന്ന് നടത്തിയ സമരജ്വാല പരിപാടിയുടെ ഭാഗമായി നടന്ന പ്രതിഷേധ കൂട്ടായ്മ യൂണിയന്‍ ജില്ലാ സെക്രട്ടറി പി സുരേഷ് ബാബു ഉല്‍ഘാടനം ചെയ്തു.

സി പി നിഷ അധ്യക്ഷത വഹിച്ചു. സി കെ ബാബു, കോറോത്ത് ശ്രീധരന്‍ ,എം അജിത , കെ സുനിത, സി വി കുഞ്ഞിരാമന്‍ മാസ്റ്റര്‍, എം. ടി രാജന്‍ പരപ്പില്‍ ബാലന്‍ പ്രസംഗിച്ചു.****

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/9661/nrege-workers-proteset-in-ayenchri-post-office)