---
title: "ഹരിതാമൃതം പുരസ്‌കാരം; കെഞ്ചേരി നാരായണന് കെ. കെ. രമ എംഎൽഎ സമ്മാനിച്ചു "
english_title: "Kencheri Narayanan was awarded the Haritamrutam award"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/96639/kencheri-narayanan-was-awarded-the-haritamrutam-award"
published_at: "2023-02-13T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e9ca81a41de_koncheri_narayanan_award.jpg"
keywords: []
---

# ഹരിതാമൃതം പുരസ്‌കാരം; കെഞ്ചേരി നാരായണന് കെ. കെ. രമ എംഎൽഎ സമ്മാനിച്ചു 

> **Lead Summary:** **വടകര : **മഹാത്മാ ദേശ സേവ ട്രസ്റ്റ്‌ ഏർപെടിത്തിയ ഹരിതാമൃതം പുരസ്‌കാരം നടൻ പശു സംരക്ഷകനും ജൈവ കർഷകനുമായ കെഞ്ചേരി നാരായണന് കെ. കെ. രമ എം എൽ എ സമ്മാനിച്ചു.

## Article Content

**വടകര : **മഹാത്മാ ദേശ സേവ ട്രസ്റ്റ്‌ ഏർപെടിത്തിയ ഹരിതാമൃതം പുരസ്‌കാരം നടൻ പശു സംരക്ഷകനും ജൈവ കർഷകനുമായ കെഞ്ചേരി നാരായണന് കെ. കെ. രമ എം എൽ എ സമ്മാനിച്ചു.

ട്രസ്റ്റ്‌ ചെയർമാൻ ടി ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. വടകര നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി കെ സജീവ്കുമാർ, പി പി ദാമോദരൻ മാസ്റ്റർ, പി ബാലൻ മാസ്റ്റർ, പുറന്തോടത്ത് ഗംഗാധരൻ, വി പി രമേശൻ, വിനോദ് ചെറിയത്ത് , എൻ കെ അജിത് കുമാർ തുടങ്ങിയവർ സംസാരിച്ചു.

അഡ്വ. ലതിക ശ്രീനിവാസ് സ്വാഗതവും, പ്രസീത്കുമാർ നന്ദിയും പറഞ്ഞു. ഭക്ഷണവും ആരോഗ്യവും എന്ന വിഷയത്തിൽ നടന്ന ആരോഗ്യ സെമിനാർ ഡോ:ദീപ്തി കോഴിക്കോട് ഉദ്ഘാടനം ചെയ്തു.

ഡോ. പദ്മനാഭൻ ഊരാളുങ്കൽ വിഷയവതരണം നടത്തി ആർ. ഉത്തമൻ വൈദ്യർ, ഡോ. രശ്മി എം കെ, അബ്ദുൽ ഹക്കിം പി എസ്, മോഹൻബാബു അഡ്വ. സന്തോഷ്‌ എ എം, പ്രദീപൻ വണ്ണാറത്ത് തുടങ്ങിയവർ സംസാരിച്ചു. ജി നാരായണൻ സ്വാഗതവും കെ എം അസ്‌ലം നന്ദിയും പറഞ്ഞു.

കാലാവസ്ഥ വെ തിയാനം മൂലം മാനവരാശി അഭിമുഖീ കരിക്കുന്ന പ്രതിസന്ധി എന്ന വിഷയത്തിൽ നടന്ന പരിസ്ഥിതി സെമിനാർ പ്രകൃതി സംരക്ഷണ സമിതി സംസ്ഥാന പ്രസിഡണ്ട്‌ ടി വി രാജൻ ഉദ്ഘാടനം ചെയ്തു. അഡ്വ. ടി നാരായണൻ വട്ടോളി രാജലക്ഷ്മി. കെ, സി എച് ശിവദാസ് സംസാരിച്ചു.

അഡ്വ. ലതികശ്രീനിവാസ് സ്വാഗതവും വി പി രമേശൻ നന്ദിയും പറഞ്ഞു. നടൻ പശു അധിഷ്ഠിത കൃഷിയും ചികിത്സയും എന്ന വിഷയത്തിൽ എസ് ആർ ശ്യംകുമാർ പ്രഭാഷണം നടത്തി. അഡ്വ. ഇ നാരായണൻ നായർ അധ്യക്ഷനായി. കെ ഗീത സ്വാഗതവും ഒ പി ചന്ദ്രൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/96639/kencheri-narayanan-was-awarded-the-haritamrutam-award)