---
title: "എം ജെ ആശ മെഗാ മെഡിക്കൽ ക്യാമ്പ് 2023 ;ക്യാമ്പ് കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു "
english_title: "MJ Asha Mega Medical Camp 2023"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/96670/mj-asha-mega-medical-camp-2023"
published_at: "2023-02-13T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e9e37fd0ccd_MJ_ASHA_CAMP_F.jpg"
keywords: []
---

# എം ജെ ആശ മെഗാ മെഡിക്കൽ ക്യാമ്പ് 2023 ;ക്യാമ്പ് കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **വടകര:** എം ജെ ആശയുടെ നേതൃത്വത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി. എം ജെ ആശ ഹോസ്പിറ്റൽ വില്ലാപ്പള്ളിയും ,കനിവ് ജനസേവന കേന്ദ്രം പൈങ്ങോട്ടായിയും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.അൽ മദ്രസത്തുൾ ഇസ്ലാമിയ പൈങ്ങോട്ടായിയിൽ വച്ച് നടന്ന ക്യാമ്പ് കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര:** എം ജെ ആശയുടെ നേതൃത്വത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി. എം ജെ ആശ ഹോസ്പിറ്റൽ വില്ലാപ്പള്ളിയും ,കനിവ് ജനസേവന കേന്ദ്രം പൈങ്ങോട്ടായിയും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.അൽ മദ്രസത്തുൾ ഇസ്ലാമിയ പൈങ്ങോട്ടായിയിൽ വച്ച് നടന്ന ക്യാമ്പ് കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

പത്തോളം വിദഗ്ദ ഡോക്ടർമാരുടെ നേതൃത്വത്തിൽ രോഗ നിർണ്ണയവും ,ആശ പ്രിവില്ലേജ് കാർഡ് വിതരണവും, അത്യാഹിത ജീവൻ പരിരക്ഷ പരിശീലനവും ക്യാമ്പിൻ്റെ ഭാഗമായി നടന്നു.

ജീവലക്ഷണ നിർണ്ണയം ,പ്രമേഹ നിർണ്ണയം ,രക്തസമ്മർദ നിർണ്ണയം ,രക്തഗ്രൂപ്പ് നിർണ്ണയം ,ലാബ് ടെസ്റ്റുകൾക്ക് 20 % ഡിസ്കൗണ്ട് എന്നിങ്ങനെ വിവിധ സേവനങ്ങൾ ക്യാമ്പിൽ ലഭ്യമായി. ശിശു രോഗം ,ജനറൽ മെഡിസിൻ ,ചർമ്മ രോഗം ,ഇ എൻ ടി ,ജനറൽ പ്രാക്ടീഷണർ, എല്ല് രോഗം ,സർജറി ,ഗൈനക്കോളജി എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലെ ഡോ: അൻഷാദ് കെ പി,  ഡോ: സനുഷ് രാജ് ,ഡോ: അജ്മൽ എസ് ,ഡോ: ബിജിന,  ഡോ: തീർത്ഥ,  ഡോ: അജീർ അഹമ്മദ് ,ഡോ: അശ്വിൻ എന്നിവരുടെ സേവനവും സൈക്കോളജി കൗൺസിലിംങ്ങിൽ സുമൈന നൗഷാദ് ,ഡൈറ്റീഷൻ ഫിറ്റ്നസ്സ് ട്രെയിനർ ഹിബ തസ്നിയ, ഫിസിയോ തെറാപ്പിയിൽ റുമൈസ എന്നിവരുടെ സേവനവും ക്യാമ്പിൽ ലഭ്യമായിരുന്നു.

ഉദ്ഘാടന ചടങ്ങിൽ കനിവ് ചെയമാൻ ഫൈസൽ കെ അധ്യക്ഷത വഹിച്ചു .സോളിഡാരിറ്റി ജില്ലാ പ്രസിഡണ്ട് സജീർ എടച്ചേരി മുഖ്യാതിഥി ആയിരുന്നു .എ കെ അബ്ദുൾ ലത്തീഫ് സംസാരിച്ചു. മുത്തലിമ്പ് കെസി സ്വാഗതം പറഞ്ഞു. ആഷാ ഹോസ്പിറ്റൽ നേഴ്സിംങ്ങ് സൂപ്രണ്ട് ദിപിൻ സേവ്യർ ഡോക്ടർമാരെ പരിചയപ്പെടുത്തി .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/96670/mj-asha-mega-medical-camp-2023)