---
title: "കലാപ്രതിഭകൾക്ക് ആദരം; അനുമോദിക്കാനൊരുങ്ങി കാരക്കാട് എം.എൽ.പി. സ്കൂൾ "
english_title: "Karakad MLP School felicitates artistic talents"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/96677/karakad-mlp-school-felicitates-artistic-talents"
published_at: "2023-02-13T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e9e813e7e2a_KARAKKAD_LP_SCHOOL_ANUMODANAM.jpg"
keywords: []
---

# കലാപ്രതിഭകൾക്ക് ആദരം; അനുമോദിക്കാനൊരുങ്ങി കാരക്കാട് എം.എൽ.പി. സ്കൂൾ 

> **Lead Summary:** **നാദാപുരം റോഡ്:** കാരക്കാട് ഒരുങ്ങി, കലാപ്രതിഭകളെ അനുമോദിക്കാൻ. കാരക്കാട് എം എൽ പി സ്കൂളിൽ അനുമോദന സദസ്സ് സംഘടിപ്പിക്കുന്നു. ആണ്ടിമാസ്റ്റർ സ്മാരക വായനശാല & ഗ്രന്ഥാലയം നാദാപുരം റോഡിന്റെ നേതൃത്വത്തിലാണ് സദസ്സ്. നാളെ വൈകിട്ട് അഞ്ചുമണിക്കാണ് പരിപാടി.

## Article Content

**നാദാപുരം റോഡ്:** കാരക്കാട് ഒരുങ്ങി, കലാപ്രതിഭകളെ അനുമോദിക്കാൻ. കാരക്കാട് എം എൽ പി സ്കൂളിൽ അനുമോദന സദസ്സ് സംഘടിപ്പിക്കുന്നു. ആണ്ടിമാസ്റ്റർ സ്മാരക വായനശാല & ഗ്രന്ഥാലയം നാദാപുരം റോഡിന്റെ നേതൃത്വത്തിലാണ് സദസ്സ്. നാളെ വൈകിട്ട് അഞ്ചുമണിക്കാണ് പരിപാടി.

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കേരള നടനം, മോഹിനിയാട്ടം, തുടങ്ങിയ ഇനങ്ങളിൽ എ ഗ്രേഡ് നേടിയ കലാപ്രതിഭകളായ റിയ ശശീന്ദ്രൻ, പാർവ്വണേന്ദു കെ കെ, അനേന അനീഷ്, എന്നീ പ്രതിഭകളെയാണ് ആദരിക്കുന്നത്. കൂടാതെ, നൃത്ത അധ്യാപകനായ നിരഞ്ജൻ മടപ്പള്ളിയെയും കാരക്കാട്ടിലെ കലാ സ്നേഹികളുടെ മുന്നിൽവെച്ച് ആദരിക്കുന്നു.

നാളെ വൈകുന്നേരം കാരക്കാട് എം എൽ പി സ്കൂളിൽ വച്ച് നടക്കുന്ന അനുമോദന സദസ്സിൽ വെച്ചാണ് പ്രത്യേകം ആദരിക്കുന്നത്. അനുമോദന സദസ്സിലേക്ക് എല്ലാ കലാസ്നേഹികളെയും സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി എൻ. ഉദയൻ മാസ്റ്റർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/96677/karakad-mlp-school-felicitates-artistic-talents)