---
title: "തന്ത്രി തനിമയോടെ; ഡോക്റ്ററേറ്റ് നേടിയ പ്രസാദ് ഏറാഞ്ചേരിയെ ആദരിച്ചു "
english_title: "Prasad Erancheri was felicitated for his doctorate"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/96706/prasad-erancheri-was-felicitated-for-his-doctorate"
published_at: "2023-02-13T15:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ea06a84a70a_thanthri_prasad.jpg"
keywords: []
---

# തന്ത്രി തനിമയോടെ; ഡോക്റ്ററേറ്റ് നേടിയ പ്രസാദ് ഏറാഞ്ചേരിയെ ആദരിച്ചു 

> **Lead Summary:** **വടകര: **കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ നിന്ന് ബോട്ടണിയിൽ ഡോക്റ്ററേറ്റ് നേടിയ പ്രസാദ് ഏറഞ്ചേരിയെ ആദരിച്ചു. ഏറാഞ്ചേരി തന്ത്രി കുടുംബത്തിലെ ബ്രഹ്മശ്രീ പ്രസാദ് ഏറാഞ്ചേരിയെയാണ് ചെറുവന്തല ശ്രീ കുട്ടിച്ചാത്തൻ ക്ഷേത്ര സമിതിയുടെ നേതൃത്വത്തില്‍ ആദരിച്ചത്.

## Article Content

**വടകര: **കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ നിന്ന് ബോട്ടണിയിൽ ഡോക്റ്ററേറ്റ് നേടിയ പ്രസാദ് ഏറഞ്ചേരിയെ ആദരിച്ചു. ഏറാഞ്ചേരി തന്ത്രി കുടുംബത്തിലെ ബ്രഹ്മശ്രീ പ്രസാദ് ഏറാഞ്ചേരിയെയാണ് ചെറുവന്തല ശ്രീ കുട്ടിച്ചാത്തൻ ക്ഷേത്ര സമിതിയുടെ നേതൃത്വത്തില്‍ ആദരിച്ചത്.

സമിതി രക്ഷാധികാരി എം ബാലകൃഷ്ണൻ മാസ്റ്റർ പൊന്നാട അണിയിച്ചു. ക്ഷേത്ര സമിതി പ്രസിഡണ്ട് സതീശൻ മങ്ങാട്ട്, മേൽശാന്തി ബ്രഹ്മശ്രീ കൺമന ഇല്ലം ബാബു വാസുദേവൻ നമ്പൂതിരി സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/96706/prasad-erancheri-was-felicitated-for-his-doctorate)