---
title: "മയ്യഴിപുഴയിലെ സ്പീഡ് ബോട്ട് അനുമതി  പുനഃപരിശോധിക്കണമെന്ന്  പുഴ സംരക്ഷണ സമിതി"
english_title: " Speed ​​boat permit in Mayyazhipuzha To be reconsidered River Protection Committee"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/9671/speed-boat-permit-in-mayyazhipuzha-to-be-reconsidered-river-protection-committee"
published_at: "2021-11-09T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618a266e4fa8b_shaukkathali eroth.jpg"
keywords: []
---

# മയ്യഴിപുഴയിലെ സ്പീഡ് ബോട്ട് അനുമതി  പുനഃപരിശോധിക്കണമെന്ന്  പുഴ സംരക്ഷണ സമിതി

> **Lead Summary:** **മാഹി: ** വിനോദ യാത്രാ ബോട്ട്, പെഡല്‍ ബോട്ട് എന്നിവ ചെറിയ തോതില്‍ മാത്രം വഹിക്കാന്‍ ശേഷിയുള്ള മയ്യഴിപ്പുഴയില്‍ 'സ്പീഡ് ബോട്ട് സര്‍വീസ്' നടത്തുന്നതിനാല്‍ പുഴയെ കൂടുതല്‍ നാശത്തിലേക്ക് നയിക്കുമെന്നും മയ്യഴിപ്പുഴയുടെ വാഹകശേഷിക്കപ്പുറമുള്ള സ്പീഡ് ബോട്ട് സര്‍വീസ് അനുമതി അടിയന്തിരമായി പുനഃപരിശോധിക്കണമെന്ന് മയ്യഴിപ്പുഴ സംരക്ഷണ സമിതി ആവശ്യപ്പെടുന്നു.

## Article Content

**മാഹി: ** വിനോദ യാത്രാ ബോട്ട്, പെഡല്‍ ബോട്ട് എന്നിവ ചെറിയ തോതില്‍ മാത്രം വഹിക്കാന്‍ ശേഷിയുള്ള മയ്യഴിപ്പുഴയില്‍ 'സ്പീഡ് ബോട്ട് സര്‍വീസ്' നടത്തുന്നതിനാല്‍ പുഴയെ കൂടുതല്‍ നാശത്തിലേക്ക് നയിക്കുമെന്നും മയ്യഴിപ്പുഴയുടെ വാഹകശേഷിക്കപ്പുറമുള്ള സ്പീഡ് ബോട്ട് സര്‍വീസ് അനുമതി അടിയന്തിരമായി പുനഃപരിശോധിക്കണമെന്ന് മയ്യഴിപ്പുഴ സംരക്ഷണ സമിതി ആവശ്യപ്പെടുന്നു.

സ്പീഡ് ബോട്ടുകള്‍ ജലത്തിന്റെ ഉപരിതലം മുതല്‍ അടിത്തട്ടുവരെ സൃഷ്ഠിക്കുന്ന പ്രകമ്പനം ചെറുമല്‍സ്യങ്ങളടക്കമുള്ള ജലജീവികല്‍,ജലസസ്യങ്ങള്‍,തീരസസ്യാവരണം എന്നിവയെ നശിപ്പിക്കും. അമിതമായ പ്രകമ്പനവും അതുമൂലമുണ്ടാവുന്ന മര്‍ദ്ദവും താപവും അതിജീവിക്കുവാന്‍ ചെറുജീവികള്‍ പ്രാപ്തമല്ല.

ഉപരിതല ഉഷ്ണജലം ഈ മര്‍ദ്ദം മൂലം താഴെക്ക് വ്യാപിച്ച് ജീവജാലങ്ങളുടെ നാശം പൂര്‍ണ്ണമാക്കും. ഇപ്പോള്‍ തന്നെ ഓവുകളിലൂടെ ഒഴുകിയെത്തുന്ന ദ്രവമാലിന്യവും വലിച്ചെറിയപ്പെടുന്നതും കരയില്‍നിന്നും ഒലിച്ചിറങ്ങുന്നതുമായ ഖരമാലിന്യങ്ങളും പുഴവെള്ളത്തെ മലിനമാക്കുകയും അതുമൂലം പി.എച്ഛ് മൂല്യത്തിലും ഓക്‌സിജന്റെ അളവിലും വരുത്തിയ വ്യതിയാനത്തെ അതിജീവിച്ച ചില ഇനങ്ങള്‍ മാത്രമേ ശേഷിക്കുന്നള്ളു. പലതരം ജനുസ്സും സ്പീഡ് ബോട്ടുമായി കൂട്ടിയിടിച്ച് തന്നെ മരിച്ചു വീഴും. ഇവയുണ്ടാക്കുന്ന തിരകള്‍ കരയിലുള്ള സസ്യജാലങ്ങളെയും മത്സ്യപ്രജനനകേന്ദ്രങ്ങളെയും തകര്‍ക്കും.- മയ്യഴിപ്പുഴ സംരക്ഷണസമിതി പ്രവര്‍ത്തകര്‍ പറയുന്നു.

പുഴ സംരക്ഷണ പ്രവര്‍ത്തനത്തിന്റെ ഭാവി പ്രവര്‍ത്തനവും യൂണിറ്റുകള്‍ക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും അന്തിമമാക്കിയ മാഹി ആനാവാതുക്കല്‍ അമ്പല ഹാളില്‍ വെച്ച് നടന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ സികെ രാജലക്ഷ്മി സ്വാഗതവും സമിതി ചെയര്‍മാന്‍ വിജയന്‍ കൈനാടത്ത് അധ്യക്ഷതയും ഷൗക്കത്ത് അലി എരോത്ത് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരണവും ലിബാസ് മങ്ങാട് പ്രമേയാവതരണവും മഹിജ തോട്ടത്തില്‍ നന്ദിയും നിര്‍വ്വഹിച്ചു.

പാനൂര്‍ മുന്‍സിപ്പാലിറ്റി കൗണ്‍സിലറും പാനൂര്‍ പുഴ സംരക്ഷണ ചെയര്‍മാനുമായ എം എം രാജേഷ് കരിയാട് , അഴിയൂര്‍ പഞ്ചായത്ത് വൈസ് പ്രെസിഡന്റും യൂണിറ്റ് പ്രെസിഡന്റുമായ ശശിധരന്‍ തോട്ടത്തില്‍, വര്‍ക്കിംഗ് പ്രസിഡന്റ് വിപി ജയന്‍, കുന്നോത്ത് പറമ്പ് പ്രതിനിധി വിപി ചാത്തു മാസ്റ്റര്‍, നാദാപുരം പ്രസ് ക്ലബ് പ്രസിഡന്റും പുഴ സംരക്ഷണ പ്രവര്‍ത്തകനുമായ കെ രാഗേഷ്, വാണിമേല്‍ യൂണിറ്റ് സെക്രെട്ടറി അസ്‌ലം മാസ്റ്റര്‍, വിഷ്ണുമംഗലം പുഴ സംരക്ഷണ പ്രവര്‍ത്തകരായ കെ അന്‍വര്‍, കുരുന്നന്‍ കുഞ്ഞമ്മദ് കുട്ടി, മാഹി യൂണിറ്റ് പ്രസിഡന്റ് ആനന്ദ കുമാര്‍ പറമ്പത്ത്, ഇരിങ്ങണ്ണൂര്‍ യൂണിറ്റ് പ്രസിഡന്റ് കെ രാജന്‍ മഹാത്മ, ഡോ മധുസൂധനന്‍ കരിയാട്, പികെ രാജന്‍ കരിയാട്, പഠന വിഭാഗം സെക്രെട്ടറി ഡോ പി ദിലീപ് കോട്ടേമ്പ്രം, മാധ്യമ പുഴ സംരക്ഷണ പ്രവര്‍ത്തകന്‍ എന്‍.വി അജയന്‍, ന്യൂമാഹി യൂണിറ്റ് പ്രസിഡന്റ് സുധീര്‍ കേളോത്ത് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/9671/speed-boat-permit-in-mayyazhipuzha-to-be-reconsidered-river-protection-committee)