---
title: "പ്രശാന്തിനായി; സാംസ്കാരിക വേദി ഉദ്ഘാടനവും ലോഗോ പ്രകാശനവും കാർത്തികപ്പള്ളിയിൽ നടന്നു "
english_title: "Inauguration of cultural venue and logo release was held at Karthikapally"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/96711/inauguration-of-cultural-venue-and-logo-release-was-held-at-karthikapally"
published_at: "2023-02-13T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ea08b743b20_PRASANTH_SAMSKARIKA_VEDI.jpg"
keywords: []
---

# പ്രശാന്തിനായി; സാംസ്കാരിക വേദി ഉദ്ഘാടനവും ലോഗോ പ്രകാശനവും കാർത്തികപ്പള്ളിയിൽ നടന്നു 

> **Lead Summary:** **വടകര: **കാർത്തികപ്പള്ളിയിൽ രൂപീകരിച്ച 'എ പ്രശാന്ത് സാംസ്ക്കാരിക വേദി' യുടെ ഉദ്ഘാടനം ചരിത്രകാരന്‍ പി ഹരീന്ദ്രനാഥ് നിർവ്വഹിച്ചു. ഡോ.പി കെ സബിത്ത് ലോഗോ പ്രകാശനം ചെയ്തു.

## Article Content

**വടകര: **കാർത്തികപ്പള്ളിയിൽ രൂപീകരിച്ച 'എ പ്രശാന്ത് സാംസ്ക്കാരിക വേദി' യുടെ ഉദ്ഘാടനം ചരിത്രകാരന്‍ പി ഹരീന്ദ്രനാഥ് നിർവ്വഹിച്ചു. ഡോ.പി കെ സബിത്ത് ലോഗോ പ്രകാശനം ചെയ്തു.

സംസ്ഥാന ജില്ലാ കലോത്സവങ്ങളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ ലോക കേരളസഭ അംഗം ബാബു വടകര ഉപഹാരം നൽകി അനുമോദിച്ചു.ലത്തീഫ് മെഹഫിൽ പ്രശാന്ത് അനുസ്മരണ പ്രഭാഷണം നടത്തി.വടകര മണ്ഡലം സെക്രട്ടറി എൻ എം ബിജു അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എൻ എം വിമല, വടകര ബ്ലോക്ക് പഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷ കെ പി സൗമ്യ, സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി പി റഷീദ് സസാരിച്ചു. സാംസ്കാരിക വേദി സിക്രട്ടറി കുറുങ്ങോട്ട് മനോജൻ സ്വാഗതവും എം സുനിൽ മാസ്റ്റർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/96711/inauguration-of-cultural-venue-and-logo-release-was-held-at-karthikapally)