---
title: "ഗാന്ധിജി ഇന്ത്യ കണ്ട ഏറ്റവും വലിയ ധീരൻ - ഡോ.രാജ ഹരിപ്രസാദ് "
english_title: "Gandhiji India's greatest brave man - Dr. Raja Hariprasad"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/96725/gandhiji-indias-greatest-brave-man-dr-raja-hariprasad"
published_at: "2023-02-13T16:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ea14244f528_PUSTHAKA_CHARCCHA.jpg"
keywords: []
---

# ഗാന്ധിജി ഇന്ത്യ കണ്ട ഏറ്റവും വലിയ ധീരൻ - ഡോ.രാജ ഹരിപ്രസാദ് 

> **Lead Summary:** **വില്യാപ്പള്ളി: **ഇന്ത്യ കണ്ട ഏറ്റവും വലിയ ധീരനായിരുന്നു ഗാന്ധിജിയെന്നും, ഗാന്ധിജിയുടെ സ്വപ്നങ്ങളോട് നീതി കാണിക്കാൻ കഴിയാതെ പോയ ജനതയാണ് നമ്മളെന്നും ഡോ.രാജഹരിപ്രസാദ്.

## Article Content

**വില്യാപ്പള്ളി: **ഇന്ത്യ കണ്ട ഏറ്റവും വലിയ ധീരനായിരുന്നു ഗാന്ധിജിയെന്നും, ഗാന്ധിജിയുടെ സ്വപ്നങ്ങളോട് നീതി കാണിക്കാൻ കഴിയാതെ പോയ ജനതയാണ് നമ്മളെന്നും ഡോ.രാജഹരിപ്രസാദ്.

ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന സാമ്രാജ്യത്വ വിരുദ്ധസമരങ്ങൾ ഊട്ടിവളർത്തിയ മതനിരപേക്ഷ സംസ്കാരം ഇന്ന് കടുത്ത വെല്ലുവിളികൾ നേരിടുകയാണെന്നും അദ്ദേഹം വില്യാപ്പള്ളിയിൽ പറഞ്ഞു.

അഡ്വ: ഇ.വി.ലിജീഷ് രചിച്ച ഭരണഘടന ഭാഷ പൗരത്വം എന്ന പുസ്തകത്തെക്കുറിച്ച് എം.ജെ. ഹൈസ്കൂൾ പൂർവ വിദ്യാർത്ഥി കൂട്ടായ്മ സംഘടിപ്പിച്ച പുസ്തക ചർച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പി.ഹരീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.ബിജുള, ആർ.ബൽറാം, പ്രജീഷ് തത്തോത്ത്, ബഷീർ മാണിക്കോത്ത്, അഡ്വ: ഇ.വി.ലിജീഷ് പ്രസംഗിച്ചു.എം.പി.ഷാജഹാൻ സ്വാഗതവും, ഹരീഷ് പഞ്ചമി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/96725/gandhiji-indias-greatest-brave-man-dr-raja-hariprasad)