---
title: "സിൽവർ ലൈൻ; പദ്ധതിക്കെതിരെ ഒരു കോടി ഒപ്പ് ശേഖരണം "
english_title: "Collection of 1 crore signatures against the Silver Line project"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/96734/collection-of-1-crore-signatures-against-the-silver-line-project"
published_at: "2023-02-13T16:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ea1ea6c9a04_OPPSHEKHARANAM_UDF_F.jpg"
keywords: []
---

# സിൽവർ ലൈൻ; പദ്ധതിക്കെതിരെ ഒരു കോടി ഒപ്പ് ശേഖരണം 

> **Lead Summary:** **മടപ്പള്ളി: **സിൽവർ ലൈൻ പദ്ധതിക്കെതിരെ ഒരുകോടി ഒപ്പുശേഖരണം തുടരുന്നു. സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി അഴിയൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കുക, സമരക്കാർക്കെതിരെ ചുമത്തിയ അന്യായമായ കേസുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ശക്തമായി സമര രംഗത്തുള്ളത്.

## Article Content

**മടപ്പള്ളി: **സിൽവർ ലൈൻ പദ്ധതിക്കെതിരെ ഒരുകോടി ഒപ്പുശേഖരണം തുടരുന്നു. സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി അഴിയൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കുക, സമരക്കാർക്കെതിരെ ചുമത്തിയ അന്യായമായ കേസുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ശക്തമായി സമര രംഗത്തുള്ളത്.

> കേന്ദ്ര റെയിൽവെ മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും സമർപ്പിക്കാൻ സംസ്ഥാന സമരസമിതിയുടെ നിർദ്ദേശപ്രകാരം നടത്തിയ " ഒരു കോടി ഒപ്പ് ശേഖരണം "പരിപാടി മടപ്പള്ളി കോളേജ് പരിസരത്ത് വെച്ചു നടന്നു. യു.ഡി.എഫ് വടകര നിയോജക മണ്ഡലം കൺവീനർ അബ്ദുള്ള ഹാജി പരിപാടി ഉദ്ഘാടനം നിർവ്വഹിച്ചു.

സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കുകയും ഗസറ്റ് വിജ്ഞാപനം ഇറക്കിയ സർവ്വെ നമ്പറുകൾ സിൽവർ ലൈൻ പദ്ധതിയിൽ നിന്നും ഒഴിവാക്കിയതായി ഗസറ്റ് വിജ്ഞാപനം ഇറക്കും വരെ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് നയിക്കുമെന്നും ഉത്ഘാടന പ്രസംഗത്തിൽ അദ്ദേഹം സൂചിപ്പിച്ചു.

സമരസമിതി അഴിയൂർ മേഖല വനിതാ കൺവീനർ സതി ടീച്ചർ മടപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. സമരസമിതി മണ്ഡലം കൺവീനർ .ടി.സി.രാമചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. ബാബു മടപ്പള്ളി, വിജയൻ.പി.ടി.കെ, രാജേന്ദ്രൻ മടപ്പള്ളി. സതീശൻ മടപ്പള്ളി, കമറുദ്ദിൻ മടപ്പള്ളി , സന്തോഷ് മടപ്പള്ളി, വത്സല മടപ്പള്ളി, ബാലകൃഷ്ണൻ പാമ്പള്ളി സംസാരിച്ചു.

സമരസമിതി മടപ്പള്ളി യൂണിറ്റ് കൺവീനർ ഉത്തമൻ മടപ്പള്ളി സ്വാഗതം പറഞ്ഞു. ശ്രീജ മടപ്പള്ളി പറഞ്ഞു. ഒപ്പ് ശേഖരണം പരിപാടിക്ക് എം.പി.രാജൻ മാസ്റ്റർ, രവീന്ദ്രൻ അമൃതം ഗമയ , പാമ്പള്ളി ബാലകൃഷ്ണൻ , രാജൻ തീർത്ഥം, രമ കുനിയിൽ, സജ്ന സി.കെ മുക്കാളി നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/96734/collection-of-1-crore-signatures-against-the-silver-line-project)