---
title: "'ഗോട്ട് സാറ്റലൈറ്റ്'; ആട് വിതരണ പദ്ധതിയുമായി അഴിയൂർ "
english_title: "Azhiyoor with goat distribution project"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/96736/azhiyoor-with-goat-distribution-project"
published_at: "2023-02-13T17:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ea20a62b7e0_GOAT_SATALITE.jpg"
keywords: []
---

# 'ഗോട്ട് സാറ്റലൈറ്റ്'; ആട് വിതരണ പദ്ധതിയുമായി അഴിയൂർ 

> **Lead Summary:** **അഴിയൂർ: **അഴിയൂർ ഗ്രാമപഞ്ചായത്തിൽ ആട് വിതരണം നടത്തി. പഞ്ചായത്തിലെ പതിനാറാം വാർഡിലാണ് ആട് വിതരണം നടത്തിയത്.

## Article Content

**അഴിയൂർ: **അഴിയൂർ ഗ്രാമപഞ്ചായത്തിൽ ആട് വിതരണം നടത്തി. പഞ്ചായത്തിലെ പതിനാറാം വാർഡിലാണ് ആട് വിതരണം നടത്തിയത്.

മൃഗസംരക്ഷണ വകുപ്പ് ആവിഷ്കരിച്ച 'ഗോട്ട് സാറ്റലൈറ്റ്' പദ്ധതി പ്രകാരമാണ് ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡിൽ ആട് വിതരണം നടത്തിയത്.

പ്രസിഡന്റ് ആയിഷ ഉമ്മർ ഗുണഭോക്താവ് സാവിത്രി പരവൻ്റെ വളപ്പിലിന് ആടുകളെ നൽകി ഉൽഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ സാലിം പുനത്തിൽ, വെറ്റിനറി ഡോക്ടർ സലാഹുദ്ദീൻ സംബന്ധിച്ചു.

പദ്ധതി പ്രകാരം അമ്പത് ശതമാനം സബ്സിഡിയോടെ അഞ്ച് ആടുകളും കൂടുമാണ് നൽകിയത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/96736/azhiyoor-with-goat-distribution-project)