---
title: "' We ഒരുക്കം 2023'; പ്രവൃത്തി പരിചയ അധ്യാപക ശില്പശാല സംഘടിപ്പിച്ചു "
english_title: "Work experience teacher workshop was organized"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/96760/work-experience-teacher-workshop-was-organized"
published_at: "2023-02-13T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ea44a9ab018_SHILPASALA.jpg"
keywords: []
---

# ' We ഒരുക്കം 2023'; പ്രവൃത്തി പരിചയ അധ്യാപക ശില്പശാല സംഘടിപ്പിച്ചു 

> **Lead Summary:** **ചോമ്പാല: **ചോമ്പാല സബ് ജില്ലയിലെ അക്കാദമിക മികവ് വർദ്ധിപ്പിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചു വരുന്ന ' സ്കീമ ചോമ്പാല 'യുടെ ആഭിമുഖ്യത്തിൽ ചോമ്പാല ബി ഇ എം യുപി സ്കൂളിൽ വച്ച് നടന്ന പ്രവൃത്തി പരിചയ അധ്യാപക ഏകദിന ശില്പശാല ' We ഒരുക്കം 2023' അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആയിഷ ഉമ്മർ ഉദ്ഘാടനം നിർവഹിച്ചു.

## Article Content

**ചോമ്പാല: **ചോമ്പാല സബ് ജില്ലയിലെ അക്കാദമിക മികവ് വർദ്ധിപ്പിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചു വരുന്ന ' സ്കീമ ചോമ്പാല 'യുടെ ആഭിമുഖ്യത്തിൽ ചോമ്പാല ബി ഇ എം യുപി സ്കൂളിൽ വച്ച് നടന്ന പ്രവൃത്തി പരിചയ അധ്യാപക ഏകദിന ശില്പശാല ' We ഒരുക്കം 2023' അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആയിഷ ഉമ്മർ ഉദ്ഘാടനം നിർവഹിച്ചു.

വാർഡ് മെമ്പർ ശ്രീമതി പി കെ പ്രീത അധ്യക്ഷത വഹിച്ച പരിപാടിയിൽ ചോമ്പാല ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.ആർ.വിജയൻ മുഖ്യാതിഥിയായിരുന്നു. സ്കീമ ചോമ്പാലയുടെ വിവിധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന വിജയൻ സാറിനെ ഈ അവസരത്തിൽ പൊന്നാട അണിയിച്ച് ആദരിച്ചു.

സ്കീമ ചോമ്പാല ട്രഷററും എച്ച് എം ഫോറം കൺവീനറുമായ അബ്ദുൽ റഹ്മാൻ മാസ്റ്റർ, ബി ഇ എം യുപിസ്കൂൾ എച്ച് എം രഞ്ജിഷ ടീച്ചർ, ചോമ്പാല സബ്ജില്ലാ പ്രവൃത്തി പരിചയ കൺവീനർ അശ്വതി ടീച്ചർ, പ്രീതി ടീച്ചർ, സ്മിതാലക്ഷ്മി ടീച്ചർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/96760/work-experience-teacher-workshop-was-organized)