---
title: "ബ്രഷ് ലെസ് ഡയറക്ട് കറണ്ട് (ബി.എൽ.ഡി.സി) ഫാൻ പരിശീലനം നടത്തി "
english_title: " Brushless Direct Current (BLDC) fan is trained"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/96763/brushless-direct-current-bldc-fan-is-trained"
published_at: "2023-02-13T19:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ea48abc8d16_CAMP_1.jpg"
keywords: []
---

# ബ്രഷ് ലെസ് ഡയറക്ട് കറണ്ട് (ബി.എൽ.ഡി.സി) ഫാൻ പരിശീലനം നടത്തി 

> **Lead Summary:** **വടകര : **സംസ്ഥാന ഊർജ്ജ വകുപ്പിന്റെ എനർജി മാനേജ്മെന്റ് സെന്റർ , കേരള- കേന്ദ്ര സർക്കാർ ഊർജ മന്ത്രാലയത്തിന്റെ ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി എന്നിവയുടെ സാമ്പത്തിക പിന്തുണയോടെ ജില്ലാ സ്മാർട്ട് എനർജി പ്രോഗ്രാം കോഴിക്കോട് ദർശനം ഗ്രന്ഥാലയവുമായി ചേർന്ന് ബി.എൽ.ഡി.സി ഫാൻ അസംബ്ളിങ്ങിൽ പരിശീലനം നൽകി.

## Article Content

**വടകര : **സംസ്ഥാന ഊർജ്ജ വകുപ്പിന്റെ എനർജി മാനേജ്മെന്റ് സെന്റർ , കേരള- കേന്ദ്ര സർക്കാർ ഊർജ മന്ത്രാലയത്തിന്റെ ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി എന്നിവയുടെ സാമ്പത്തിക പിന്തുണയോടെ ജില്ലാ സ്മാർട്ട് എനർജി പ്രോഗ്രാം കോഴിക്കോട് ദർശനം ഗ്രന്ഥാലയവുമായി ചേർന്ന് ബി.എൽ.ഡി.സി ഫാൻ അസംബ്ളിങ്ങിൽ പരിശീലനം നൽകി.

വടകര ജെ ടി എച്ച് എസ് എസ് പ്രിൻസിപ്പൽ ഗ്രീഷ്‌മ പരിശീലനം ഉദ്ഘാടനം ചെയ്തു. ഇ എം സി വിദഗ്ധൻ കെ. പവിത്രൻ പരിശീലനം നൽകി. ചോമ്പാല മഹാന്മാ പബ്ളിക് ലൈബ്രറി, കല്ലൂർ ജനകീയ വായനശാല, നാദാപുരം പൊതുജന വായനശാല, ടെക്നിക്കൽ ഹയർസെക്കന്റിറി എന്നിവർക്ക് ബി എൽ ഡി സി ഫാൻ കിറ്റ് സൗജന്യമായി നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/96763/brushless-direct-current-bldc-fan-is-trained)