---
title: "ഫല പൂയിഷ്ടത നഷ്ടപ്പെടാതെ കൃഷി ചെയ്താൽ മാത്രമേ സമ്പുഷ്ടമായ ഭക്ഷ്യവിളവുകൾ ലഭിക്കുകയുള്ളൂ- വി. അശോക് കുമാർ, "
english_title: ""Haritamrutam 23" agricultural seminar was held"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/96769/haritamrutam-23-agricultural-seminar-was-held"
published_at: "2023-02-13T20:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ea4c5e16236_HARIDAMRTHAM.jpg"
keywords: []
---

# ഫല പൂയിഷ്ടത നഷ്ടപ്പെടാതെ കൃഷി ചെയ്താൽ മാത്രമേ സമ്പുഷ്ടമായ ഭക്ഷ്യവിളവുകൾ ലഭിക്കുകയുള്ളൂ- വി. അശോക് കുമാർ, 

> **Lead Summary:** **വടകര: **മണ്ണിന്റെ ഫല പൂയിഷ്ടത നഷ്ടപ്പെടാതെ കൃഷി ചെയ്താൽ മാത്രമേ സമ്പുഷ്ടമായ ഭക്ഷ്യവിളവുകൾ ലഭിക്കുകയുള്ളൂ. അതുകൊണ്ടാണ് പരമ്പരാഗത കർഷകരും ആദിവാസി സമൂഹവും ഈ രീതി തന്നെ തുടരുന്നത്. ആരോഗ്യ സംരക്ഷണത്തിന് ഇത് അനിവാര്യമാണെന്നും സെൻ ലൈഫ് ആ ശ്രമം അധിപതി വി. അശോക് കുമാർ പറഞ്ഞു.

## Article Content

**വടകര: **മണ്ണിന്റെ ഫല പൂയിഷ്ടത നഷ്ടപ്പെടാതെ കൃഷി ചെയ്താൽ മാത്രമേ സമ്പുഷ്ടമായ ഭക്ഷ്യവിളവുകൾ ലഭിക്കുകയുള്ളൂ. അതുകൊണ്ടാണ് പരമ്പരാഗത കർഷകരും ആദിവാസി സമൂഹവും ഈ രീതി തന്നെ തുടരുന്നത്. ആരോഗ്യ സംരക്ഷണത്തിന് ഇത് അനിവാര്യമാണെന്നും സെൻ ലൈഫ് ആ ശ്രമം അധിപതി വി. അശോക് കുമാർ പറഞ്ഞു.

> "ഹരിതാമൃതം 23' പരിപാടിയിൽ കെ വി.ശിവപ്രസാദ് മാസ്റ്റർ സ്മരണയിൽ നടന്ന കാർഷികസെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.പി.ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.

> "കൃഷി ആരോഗ്യത്തിനും ഭക്ഷണത്തിനും " എന്ന വിഷയം ഒ.എഫ് .എ .ഐ പ്രസിഡണ്ട് കെ.പി. ഇല്യാസ് അവതരിപ്പിച്ചു. 'കെ.വി.ശിവപ്രസാദ് മാസ്റ്റർ അനുസ്മരണം' ടി.രാധാകൃഷ്ണൻ നടത്തി.കെ.പി.ഉണ്ണീ ഗോപാലൻ,ബാലകൃഷ്ണൻ ചേനോളി, ടി.കെ.ജയപ്രകാശ് , സി. മീന സംസാരിച്ചു.

തുടർന്ന് നടന്ന ഓപ്പൺ ഫോറത്തിൽ സീറോ ബജറ്റ് ഫാമിംഗിന്റെ അനുഭവ സാക്ഷ്യങ്ങൾ കണ്ണമ്പ്രത്ത് പത്മനാഭൻ അവതരിപ്പിച്ചു. കെ.ഹാരിഫ് അധ്യക്ഷത വഹിച്ചു. കെ.രാജൻ നമ്പ്യാർ , വിജയൻ മാസ്റ്റർ സംസാരിച്ചു. തുടർന്ന് കേരള യൂനിവേഴ്സിറ്റി ഹെൽത്ത് സെന്ററിലെ റിട്ട. നഴ്സിംഗ് സുപ്പർവൈസർ എ.കെ. വിനോദ സമഗ്ര ചികിത്സയിലൂടെ ആരോഗ്യ സംരംക്ഷണം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ഒ.പി.ചന്ദ്രൻ , പറമ്പത്ത് സുരേഷ് , വി.പി.രമേശൻ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/96769/haritamrutam-23-agricultural-seminar-was-held)