---
title: "നിരോധിത പ്ലാസ്റ്റിക്; പരിശോധന കർശനമാക്കി നഗരസഭ "
english_title: "Banned plastic; Municipal Corporation has tightened the inspection"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/96772/banned-plastic-municipal-corporation-has-tightened-the-inspection"
published_at: "2023-02-13T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ea4d625337d_VADAKARA_CORPARATION.jpg"
keywords: []
---

# നിരോധിത പ്ലാസ്റ്റിക്; പരിശോധന കർശനമാക്കി നഗരസഭ 

> **Lead Summary:** **വടകര:** നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനെതിരെ പരിശോധന കർശനമാക്കി വടകര നഗരസഭ. കേന്ദ്ര-കേരള ഗവൺമെന്റുകൾ നിരോധിച്ച ഒറ്റത്തവണ പ്ലാസ്റ്റിക് ഉത്പ്പന്നങ്ങൾ വടകര നഗരസഭ ആരോഗ്യ വിഭാഗം പിടിച്ചെടുത്തു.

## Article Content

**വടകര:** നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനെതിരെ പരിശോധന കർശനമാക്കി വടകര നഗരസഭ. കേന്ദ്ര-കേരള ഗവൺമെന്റുകൾ നിരോധിച്ച ഒറ്റത്തവണ പ്ലാസ്റ്റിക് ഉത്പ്പന്നങ്ങൾ വടകര നഗരസഭ ആരോഗ്യ വിഭാഗം പിടിച്ചെടുത്തു.

പ്ലാസ്റ്റിക് ഗ്ലാസ്സുകൾ 10,000, എണ്ണം പ്ലാസ്റ്റിക്കോട്ടിംഗ് പ്ലേറ്റ് 11600, എണ്ണം,പ്ലാസ്റ്റിക്കോട്ടിംഗ് ഗ്ലാസ്സുകൾ 24700 എണ്ണം, എന്നീ നിരോധിത വസ്തുക്കളാണ് പിടിച്ചെടുത്തത്. വടകര ചന്തപ്പറമ്പിന് അടുത്തുളള ടി.സി. അബൂബക്കർ എന്നയാൾ നടത്തിവരുന്ന വടകര സ്റ്റോർ എന്ന സ്ഥാപനത്തിൽ നിന്നാണ് മേൽ വസ്തുക്കൾ പിടികൂടിയത്.

സ്ഥാപനത്തിന് എതിരെ നിയമാനുസൃതമുള്ള 10,000 രൂപ പിഴ ഈടാക്കി. നിരവധി തവണ ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ളതാണ്. ഷോപ്പിനോട് അനുബന്ധിച്ചുള്ള 'ഗോഡൗണിൽ നിന്നാണ് മേൽ വസ്തുക്കൾ പിടിച്ചെടുത്തത്.

വടകര നഗരത്തിലെ മൊത്ത വ്യാപാര സ്ഥാപനങ്ങൾ വ്യാപകമായ തോതിൽ നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ വിൽപ്പന നടത്തുന്നുണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ വടകര നഗരസഭ ക്ലീൻ സിറ്റി മാനേജർ വിൻസന്റ് സി.എയുടെ നിർദ്ദേത്തിന്റെ അടിസ്ഥാനത്തിലാണ് നഗരസഭ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സുബൈർ.എം.കെ പബ്ലിക് 'ഹെൽത്ത് ഇൻസ്പെക്ടർമാരായ അശോകൻ. ടി. കെ, രമ്യ ഇ.സി, അജിന പി, വിനോദ്. സി. വി എന്നിവരുടെ നേതത്വത്തിൽ ഇന്ന് കാലത്ത് പരിശോധന നടത്തിയത്.

ചന്ത പറമ്പ് പഴയ ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് 7 സ്ഥാപനങ്ങൾ പരിശോധന നടത്തിയെങ്കിലും ഒരു ഷോപ്പിൽ നിന്നാണ് നിരോധിത ഉത്പ്പന്നങ്ങൾ പിടിച്ചെടുക്കാൻ കഴിഞ്ഞത്. നിരോധിച്ച പ്ലാസ്റ്റിക് ഉത്പന്നങ്ങൾ വിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നഗരസഭ സെക്രട്ടറി ഹരീഷ്. എൻ.കെ മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കാനും തീരുമാനിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/96772/banned-plastic-municipal-corporation-has-tightened-the-inspection)