---
title: " ഇന്ധന വില ; സമരം ശക്തമാക്കി മുസ്ലീം ലീഗ്"
english_title: " Fuel prices; The Muslim League intensified the struggle"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/9679/fuel-prices-the-muslim-league-intensified-the-struggle"
published_at: "2021-11-09T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618a2f9d5aa9d_mc vatakara .jpg"
keywords: []
---

#  ഇന്ധന വില ; സമരം ശക്തമാക്കി മുസ്ലീം ലീഗ്

> **Lead Summary:** **വടകര:** പെട്രോള്‍ -ഡീസല്‍ വിലയുമായി ബന്ധപ്പെട്ട്് കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ ജനകീയ പ്രതിഷേധം ശക്തമാക്കി മുസ്ലീംലീഗ്. ഇന്ധവിലയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാറിന്റെ നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധം സംഘടിപ്പിച്ച് വരകിയാണ്.

## Article Content

**വടകര:** പെട്രോള്‍ -ഡീസല്‍ വിലയുമായി ബന്ധപ്പെട്ട്് കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ ജനകീയ പ്രതിഷേധം ശക്തമാക്കി മുസ്ലീംലീഗ്. ഇന്ധവിലയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാറിന്റെ നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധം സംഘടിപ്പിച്ച് വരകിയാണ്.

കോണ്‍ഗ്രസിനൊപ്പം മുസ്ലീംലീഗും സംസ്ഥാന തലത്തില്‍ പ്രതിഷേധം ശക്തമാക്കി. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം വടകരയിലും പരിസര പ്രദേശങ്ങളിലും പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

വടകര പഴയ ബസ് സാന്റിന് പരിസരത്ത് നടന്ന പ്രതിഷേധ സംഗമം മണ്ഡലം മുസ്ലീം ലീഗ് പ്രസിഡന്റ് എം സി ഇബ്രാഹിം ഉദ്ഘാടനം ചെയ്തു ടൗണ്‍ മുസ്ലീം ലീഗ് പ്രസിഡന്റ് കെ. കെ മഹമ്മൂദ് അദ്ധക്ഷത വഹിച്ചു .

എം പി അബ്ദുള്ള ഹാജി , വി കെ അസീസ് മാഷ് , എം ഫൈസല്‍ , ആര്‍ സിറാജ് , പി എം മുസ്തഫ മാഷ് എന്നിവര്‍ പ്രസംഗിച്ചു എം പി അബ്ദുല്‍ കരീം സ്വാഗതവും പി കെ സി റഷീദ് നന്ദിയും പറഞ്ഞു താഴെ അങ്ങാടി ലീഗ് ഓഫീസ് പരിസരത്ത് വെച്ച് ആരംഭിച്ച പ്രകടനത്തിന് വി ഫൈസല്‍ അശ്മര്‍ മാക്കൂല്‍, പി കെ ജലാല്‍ സഫീര്‍ പുതുപ്പണം എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/9679/fuel-prices-the-muslim-league-intensified-the-struggle)