---
title: "അഴിയൂരിലെ സ്‌കൂളുകള്‍ക്ക് ചോമ്പാല്‍ സഹകരണ ബാങ്കിന്റെ സഹായഹസ്തം"
english_title: "Chompal Co-operative Bank's helping hand to schools in Azhiyur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/9682/chompal-co-operative-banks-helping-hand-to-schools-in-azhiyur"
published_at: "2021-11-09T14:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618a348252cc2_santiser photo.jpg"
keywords: []
---

# അഴിയൂരിലെ സ്‌കൂളുകള്‍ക്ക് ചോമ്പാല്‍ സഹകരണ ബാങ്കിന്റെ സഹായഹസ്തം

> **Lead Summary:** **അഴിയൂര്‍ **: കോവിഡ് കാലത്തിനു ശേഷം സ്‌കൂളുകള്‍ തുറന്നപ്പോള്‍ ഏറ്റവും അത്യാവശ്യമായ സാനിറ്റൈസര്‍ സൗജന്യമായി നല്‍കി ചോമ്പാല്‍ സര്‍വീസ് സഹകരണ ബേങ്ക് മാതൃക കാട്ടി.

## Article Content

**അഴിയൂര്‍ **: കോവിഡ് കാലത്തിനു ശേഷം സ്‌കൂളുകള്‍ തുറന്നപ്പോള്‍ ഏറ്റവും അത്യാവശ്യമായ സാനിറ്റൈസര്‍ സൗജന്യമായി നല്‍കി ചോമ്പാല്‍ സര്‍വീസ് സഹകരണ ബേങ്ക് മാതൃക കാട്ടി.

പഞ്ചായത്തിലെ 14 സ്‌കൂളുകള്‍ക്ക് വേണ്ടി അഞ്ച് ലിറ്റര്‍ വീതം സാനിറ്റൈസര്‍ ആണ് പഞ്ചായത്തിന് നല്‍കിയത്. ബാങ്ക് പ്രസിഡണ്ട് മാട്ടാണ്ടി ബാലനില്‍ നിന്ന് സാനിറ്റൈസര്‍ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മര്‍ ഏറ്റുവാങ്ങി.

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശശിധരന്‍ തോട്ടത്തില്‍, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, ബേങ്ക് സെക്രട്ടറി പി വി സുനീഷ്, ഡയറക്ടര്‍ പി വി പ്രകാശന്‍, കെ കെ രാജേഷ് എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/9682/chompal-co-operative-banks-helping-hand-to-schools-in-azhiyur)