---
title: "മാസങ്ങളായി താഴിട്ട് ശുചിമുറി; എത്രയും വേഗം പരിഹാരം കാണണമെന്ന് കേരള കോൺഗ്രസ്സ് ജില്ല സെക്രട്ടറി മനോജ് ആവള"
english_title: "The washroom at Vadakara railway station which has been locked for months"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/96860/the-washroom-at-vadakara-railway-station-which-has-been-locked-for-months"
published_at: "2023-02-14T10:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eb109f34c06_railway_toilet.jpg"
keywords: []
---

# മാസങ്ങളായി താഴിട്ട് ശുചിമുറി; എത്രയും വേഗം പരിഹാരം കാണണമെന്ന് കേരള കോൺഗ്രസ്സ് ജില്ല സെക്രട്ടറി മനോജ് ആവള

> **Lead Summary:** **വടകര:** മാസങ്ങളായി പൂട്ടികിടക്കുന്ന വടകര റെയിൽവെ സ്റ്റേഷനിലെ ശുചിമുറി. ദിവസേന ആയിരക്കണക്കിന് യാത്രക്കാർ വരുന്ന വടകര റെയിൽവേ സ്റ്റേഷനിൽ ശുചിമുറിയില്ലാതെ ജനങ്ങൾ വലയുകയാണ്.

## Article Content

**വടകര:** മാസങ്ങളായി പൂട്ടികിടക്കുന്ന വടകര റെയിൽവെ സ്റ്റേഷനിലെ ശുചിമുറി. ദിവസേന ആയിരക്കണക്കിന് യാത്രക്കാർ വരുന്ന വടകര റെയിൽവേ സ്റ്റേഷനിൽ ശുചിമുറിയില്ലാതെ ജനങ്ങൾ വലയുകയാണ്.

ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലാണ് ഈ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്.റെയിൽവേ സ്റ്റേഷനിൽ എല്ലാ പുതിയ സംവിധാനങ്ങളും വന്നെങ്കിലും ശുചിമുറിയില്ലാത്തതിനാൽ യാത്രക്കാർ വളരെ പ്രയാസമനുഭവിക്കുകയാണ്.

എത്രയും പെട്ടന്ന് ഇതിന് പരിഹാരം കാണണമെന്ന് കേരള കോൺഗ്രസ്സ് ജില്ല സെക്രട്ടറി മനോജ് ആവള ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/96860/the-washroom-at-vadakara-railway-station-which-has-been-locked-for-months)