---
title: "അമിത് ഷാ മാപ്പ് പറയണം; പ്രതിഷേധവുമായി ഡിവൈഎഫ്ഐ "
english_title: "DYFI against Union Home Minister Amit Shah"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/96887/dyfi-against-union-home-minister-amit-shah"
published_at: "2023-02-14T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eb276ea6219_DYFI_PROTEST.jpg"
keywords: []
---

# അമിത് ഷാ മാപ്പ് പറയണം; പ്രതിഷേധവുമായി ഡിവൈഎഫ്ഐ 

> **Lead Summary:** **ഒഞ്ചിയം: **കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ യ്ക്കെതിരെ ഡിവൈഎഫ്ഐ. കർണാടകത്തിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിൽ 'തൊട്ടടുത്ത് കേരളം ഉണ്ട് സൂക്ഷിക്കണം' കേരളത്തെപ്പറ്റി കൂടുതൽ പറയേണ്ടല്ലോ' എന്ന രീതിയിൽ പ്രസംഗിച്ചത് കേരള ജനതയെ അപമാനിക്കുന്നതിന് തുല്യമാണ്.

## Article Content

**ഒഞ്ചിയം: **കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ യ്ക്കെതിരെ ഡിവൈഎഫ്ഐ. കർണാടകത്തിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിൽ 'തൊട്ടടുത്ത് കേരളം ഉണ്ട് സൂക്ഷിക്കണം' കേരളത്തെപ്പറ്റി കൂടുതൽ പറയേണ്ടല്ലോ' എന്ന രീതിയിൽ പ്രസംഗിച്ചത് കേരള ജനതയെ അപമാനിക്കുന്നതിന് തുല്യമാണ്.

കേന്ദ്ര ആഭ്യന്തരമന്ത്രി എന്ന സ്ഥാനത്തിരുന്നു കൊണ്ട് ജനങ്ങളിൽ പ്രാദേശിക വിഭാഗീയതയും ഒരു സംസ്ഥാനത്തെ ആകെ താറടിക്കുന്നതും ആഭ്യന്തര മന്ത്രി പദവിയുടെ അന്തസ്സിന് ചേരാത്തതും അത്യന്തം ഗുരുതമായ ഭരണഘടനാ ലംഘനവുമാണ്.

കേരളത്തെ അപമാനിച്ച അമിത് ഷാ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ സംസ്ഥാന വ്യാപകമായി ബ്ലോക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധിച്ചു.

കേരള ജനതയെ അപമാനിച്ച അമിത് ഷാ മാപ്പ് പറയുക എന്ന മുദ്രാവാക്യവുമായി ഡി വൈ എഫ് ഐ ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാദപുരം റോഡിൽ പ്രതിഷേധ പ്രകടനവും, പ്രതിഷേധ യോഗവും സംഘടിപ്പിച്ചു.

കെ അജീഷ് മുഖവുര ഭാഷണം നടത്തി. പി സുബീഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി .കെ. ഭഗീഷ് ഉദ്ഘാടനം ചെയ്തു. കെ.കെ ഷനൂബ്, എ.കെ ഷിനിൽ ,കെ കെ രബിലേഷ് , അതുൽ വി.ടി.കെ, അമൃത, അതുൽ ബി മധു സംസാരിച്ചു. പ്രകടനത്തിലും പൊതുയോഗത്തിലും നിരവധി ഡിവൈഎഫ്ഐ പ്രവർത്തകർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/96887/dyfi-against-union-home-minister-amit-shah)