---
title: "ദീപ്ത സ്മരണയിൽ; ടി.കെ.കുമാരൻ ചരമദിനം ആചരിച്ചു "
english_title: "TK Kumaran's death anniversary was observed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/96930/tk-kumarans-death-anniversary-was-observed"
published_at: "2023-02-14T13:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eb444578c81_CHARAMADINAM_LJD.jpg"
keywords: []
---

# ദീപ്ത സ്മരണയിൽ; ടി.കെ.കുമാരൻ ചരമദിനം ആചരിച്ചു 

> **Lead Summary:** **ഓർക്കാട്ടേരി: ** ടി കെ കുമാരൻ ചരമദിനം ആചരിച്ചു. ഒരു കാലഘട്ടത്തിൽ ഏറാമല പഞ്ചായത്തിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന് കരുത്ത് നൽകിയ നേതാവ് ടി കെ യുടെ 19ാം ചരമ വാർഷിക ദിനമാണ് ഇന്ന് ആചരിച്ചത്.

## Article Content

**ഓർക്കാട്ടേരി: ** ടി കെ കുമാരൻ ചരമദിനം ആചരിച്ചു. ഒരു കാലഘട്ടത്തിൽ ഏറാമല പഞ്ചായത്തിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന് കരുത്ത് നൽകിയ നേതാവ് ടി കെ യുടെ 19ാം ചരമ വാർഷിക ദിനമാണ് ഇന്ന് ആചരിച്ചത്.

രാവിലെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തി.അനുസ്മരണ സമ്മേളനം എൽ ജെ ഡി ജില്ലാ പ്രസിഡണ്ട് മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

സഹജഹാസൻ അധ്യക്ഷത വഹിച്ചു.എൽ ജെ ഡി സംസ്ഥാന ജനറൽ സെക്രട്ടറി എം കെ ഭാസ്കരൻ, സംസ്ഥാന സെക്രട്ടറി ഇ.പി. ദാമോദരൻ മാസ്റ്റർ, വടകര മണ്ഡലം പ്രസിഡണ്ട് കെ കെ കൃഷ്ണൻ, ജില്ലാ സെക്രട്ടറി പി പി രാജൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് പി കെ കുഞ്ഞികണ്ണൻ മാസ്റ്റർ, എൽ.വൈ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി പ്രഭീഷ് ആദിയൂര് , ജില്ലാ സെക്രട്ടറി കിരൺജിത്ത് പി.കെ.,എം.ബാലകൃഷ്ണൻ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/96930/tk-kumarans-death-anniversary-was-observed)