---
title: "തീപിടുത്തം; ഓർക്കാട്ടേരിയിൽ ട്രാൻസ്ഫോർമറിന് തീപിടിച്ചു "
english_title: "Transformer caught fire at Orchateri"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/96963/transformer-caught-fire-at-orchateri"
published_at: "2023-02-14T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eb5eca35933_transfomer_theepiduttham.jpg"
keywords: []
---

# തീപിടുത്തം; ഓർക്കാട്ടേരിയിൽ ട്രാൻസ്ഫോർമറിന് തീപിടിച്ചു 

> **Lead Summary:** **ഓർക്കാട്ടേരി: **ഓർക്കാട്ടേരി ഏറാമല റോഡിലെ ട്രാൻസ്ഫോർമറിന് തീപിടിച്ചു. ഇന്ന് ഉച്ചക്ക് 1.45 ഓടെയായിരുന്നു സംഭവം. വടകര സ്റ്റേഷൻ ഓഫീസർ അരുണിന്റെ നേതൃത്വത്തിൽ ഫയർ ഫോഴ്‌സ് സംഘം സ്ഥലത്ത് എത്തി തീ അണച്ചതിനാൽ അപകടം ഒഴിവായി

## Article Content

**ഓർക്കാട്ടേരി: **ഓർക്കാട്ടേരി ഏറാമല റോഡിലെ ട്രാൻസ്ഫോർമറിന് തീപിടിച്ചു. ഇന്ന് ഉച്ചക്ക് 1.45 ഓടെയായിരുന്നു സംഭവം. വടകര സ്റ്റേഷൻ ഓഫീസർ അരുണിന്റെ നേതൃത്വത്തിൽ ഫയർ ഫോഴ്‌സ് സംഘം സ്ഥലത്ത് എത്തി തീ അണച്ചതിനാൽ അപകടം ഒഴിവായി

ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ശശി വികെ, വിപിൻ, സുരേഷ്, ജാഹിർ, റിജീഷ് കുമാർ, സുഭാഷ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു. തീപിടുത്തത്തെ തുടർന്ന് ഏറെ നേരം പ്രദേശത്ത് വൈദ്യുതിയും തടസ്സപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/96963/transformer-caught-fire-at-orchateri)