---
title: "ധ്വനി കലാസമിതി; വായനശാല-ഓഫീസ് ശിലാസ്ഥാപനം മന്ത്രി നിർവഹിച്ചു "
english_title: "Dhvani Kala Samiti Library-Office Foundation Stone"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/96965/dhvani-kala-samiti-library-office-foundation-stone"
published_at: "2023-02-14T15:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eb616e861d0_shilasthapanam_kaladwani.jpg"
keywords: []
---

# ധ്വനി കലാസമിതി; വായനശാല-ഓഫീസ് ശിലാസ്ഥാപനം മന്ത്രി നിർവഹിച്ചു 

> **Lead Summary:** **വടകര: **പൊന്മേരി പറമ്പിൽ ധ്വനി കലാസമിതി വായനശാല-ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടന്നു. തുറമുഖം, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചു.

## Article Content

**വടകര: **പൊന്മേരി പറമ്പിൽ ധ്വനി കലാസമിതി വായനശാല-ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടന്നു. തുറമുഖം, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചു.

ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കാട്ടിൽ മൊയ്തു മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ എൻ.എം വിമല മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരള കൊള്ളിക്കാവിൽ, ഡോ:കെ എം ഭരതൻ, സുരേഷ് ബാബു മണിയലത്ത് സംസാരിച്ചു.

ധ്വനി സെക്രട്ടറി ഷൈജു വി.കെ റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ ധ്വനി കലാസമിതിയുടെ മാഗസിൻ കവർ പേജ് പ്രകാശനവും നടന്നു. രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകർ ബി എം മൊയ്‌തു, ടി.കെ കുമാരൻ, സംസ്ഥാന സ്കൂൾ കലോത്സവത്തിൽ A ഗ്രേഡ് കരസ്ഥമാക്കിയ ഉത്തര മനോജ്‌ എന്നിവരെ ആദരിച്ചു. വാർഡ് മെമ്പർ ടി സജിത്ത് സ്വാഗതം പറഞ്ഞു. ധ്വനി പ്രസിഡണ്ട് രാഗേഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/96965/dhvani-kala-samiti-library-office-foundation-stone)