---
title: "കോടിയേരി സ്മാരകം; ഉദ്ഘാടനം ഫെബ്രുവരി 20ന് "
english_title: "Kodiyeri memorial inaugurated on February 20"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/96971/kodiyeri-memorial-inaugurated-on-february-20"
published_at: "2023-02-14T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eb655c6ad7b_kodiyeri_balakrishanan.jpg"
keywords: []
---

# കോടിയേരി സ്മാരകം; ഉദ്ഘാടനം ഫെബ്രുവരി 20ന് 

> **Lead Summary:** **ഒഞ്ചിയം: ** കോടിയേരി ബാലകൃഷ്ണൻ സ്മാരകം ഉദ്ഘാടനത്തിനായി ഒരുങ്ങി. കോടിയേരി ബാലകൃഷ്ണൻ സ്മാരക മന്ദിരവും,സിപിഐഎം റെയിൽവേ ഗേറ്റ് ബ്രാഞ്ച് ഓഫീസുമാണ് ഉദ്ഘാടനം ചെയ്യുന്നത്.

## Article Content

**ഒഞ്ചിയം: ** കോടിയേരി ബാലകൃഷ്ണൻ സ്മാരകം ഉദ്ഘാടനത്തിനായി ഒരുങ്ങി. കോടിയേരി ബാലകൃഷ്ണൻ സ്മാരക മന്ദിരവും,സിപിഐഎം റെയിൽവേ ഗേറ്റ് ബ്രാഞ്ച് ഓഫീസുമാണ് ഉദ്ഘാടനം ചെയ്യുന്നത്.

ഫെബ്രുവരി 20ന് തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിക്ക് മുൻ ആരോഗ്യ മന്ത്രിയും, മട്ടന്നൂർ എംഎൽഎയുമായ കെ കെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യും.

സിപിഐഎം ഒഞ്ചിയം ഏരിയ സെക്രട്ടറി ടി പി ബിനീഷ്, കെ.വി ലേഖ, വി പി ഗോപാലകൃഷ്ണൻ മാസ്റ്റർ, വി ജിനീഷ്, പൊയിൽ ഗംഗാധരൻ ഉൾപ്പെടെ പ്രമുഖർ പങ്കെടുക്കും.

സിപിഐഎമ്മിന്റെ പകരക്കാരനില്ലാത്ത നേതാവായിരുന്നു കോടിയേരി. സിപിഐഎമ്മിന് മാത്രമല്ല, ഓരോ കേരളീയനും കനത്ത നഷ്ടമാണ് കോടിയേരിയുടെ വിയോഗത്തിലൂടെ സംഭവിച്ചത്.

കോടിയേരിയുടെ നാമധേയത്തിൽ സ്മാരകം നിർമ്മിക്കുക വഴി അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ ഒരായിരം പ്രണാമം അർപ്പിക്കുകയാണ് ഒഞ്ചിയം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/96971/kodiyeri-memorial-inaugurated-on-february-20)