---
title: "മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച്  വടകര സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിക്ക് പരിക്ക് "
english_title: " A medical student from Vadakara was injured when his mobile phone exploded"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/9698/a-medical-student-from-vadakara-was-injured-when-his-mobile-phone-exploded"
published_at: "2021-11-09T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618a43081aa6f_moblie phone.jpg"
keywords: []
---

# മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച്  വടകര സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിക്ക് പരിക്ക് 

> **Lead Summary:** **വടകര: ** മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് ബസില്‍ യാത്ര ചെയ്യുകയായിരുന്ന വടകര സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ഥിക്കു പരിക്കേറ്റു. പരിയാരം ഗവ. മെഡിക്കല്‍ കോളജ് രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥി റോഷി യെയാണു പരിക്കുകളോടെ തളിപ്പറമ്പ് ലൂര്‍ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

## Article Content

**വടകര: ** മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് ബസില്‍ യാത്ര ചെയ്യുകയായിരുന്ന വടകര സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ഥിക്കു പരിക്കേറ്റു. പരിയാരം ഗവ. മെഡിക്കല്‍ കോളജ് രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥി റോഷി യെയാണു പരിക്കുകളോടെ തളിപ്പറമ്പ് ലൂര്‍ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്നലെ രാത്രി ബസില്‍ വടകരയില്‍ നിന്നും പരിയാരത്തേക്കു പോകുമ്പോള്‍ ബസ് കേടായി നിര്‍ത്തിയിരിക്കുകയായിരുന്നു. അതിനിടയിലാണു റോഷിയുടെ പോക്കറ്റില്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചത്.

കാലുകള്‍ക്ക് സാരമായി പൊള്ളലേറ്റ റോഷിയെ ഉടന്‍ തന്നെ ലൂര്‍ദ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി പരിയാരം ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/9698/a-medical-student-from-vadakara-was-injured-when-his-mobile-phone-exploded)