---
title: "നയിക്കേണ്ടത് വീട്ടുകാർ; സമൂഹത്തിന്റെ ഒറ്റക്കെട്ട് നാടിന് ആവശ്യം- പ്രൊഫ: കടത്തനാട്ട് നാരായണൻ"
english_title: "The need for a united country - Prof. Kadthanath Narayanan"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/96984/the-need-for-a-united-country-prof-kadthanath-narayanan"
published_at: "2023-02-14T16:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eb6d5745683_HARIDAMRTHAM.jpg"
keywords: []
---

# നയിക്കേണ്ടത് വീട്ടുകാർ; സമൂഹത്തിന്റെ ഒറ്റക്കെട്ട് നാടിന് ആവശ്യം- പ്രൊഫ: കടത്തനാട്ട് നാരായണൻ

> **Lead Summary:** ** വടകര:** മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി മാറുന്ന യുവ തലമുറയെ നേർവഴിക്കു നയിക്കേണ്ടത് അവരുടെ രക്ഷിതാക്കൾ തന്നെയാണ്. ഈ വിപത്തിനെ ചെറുത്ത് തോൽപ്പിക്കാൻ സമൂഹം ഒറ്റക്കെട്ടായി നിൽക്കണമെന്ന് സാഹിത്യ അക്കാദമി അവാർഡ് ജേതാവ് പ്രൊഫ: കടത്തനാട്ട് നാരായണൻ പറഞ്ഞു.

## Article Content

** വടകര:** മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി മാറുന്ന യുവ തലമുറയെ നേർവഴിക്കു നയിക്കേണ്ടത് അവരുടെ രക്ഷിതാക്കൾ തന്നെയാണ്. ഈ വിപത്തിനെ ചെറുത്ത് തോൽപ്പിക്കാൻ സമൂഹം ഒറ്റക്കെട്ടായി നിൽക്കണമെന്ന് സാഹിത്യ അക്കാദമി അവാർഡ് ജേതാവ് പ്രൊഫ: കടത്തനാട്ട് നാരായണൻ പറഞ്ഞു.

കുട്ടികളെ അവരുടെ അഭിരുചിക്കനുസരിച്ച് വിദ്യാഭ്യാസം നൽകുന്നതിൽ രക്ഷിതാക്കൾക്ക് ജാഗ്രതയുണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ഹരിതാമൃതം 23' പരിപാടിയിൽ സ്ഥാപക ചെയർമാൻ ഡോ: സി.പി.ശിവദാസിന്റെ സ്മരണയിൽ ടൗൺഹാളിൽ നടന്ന സാംസ്കാരിക സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രൊഫ: കെ.കെ. മഹമൂദ് അധ്യക്ഷത വഹിച്ചു. 'സംസ്കാരിക കേരളത്തിന്റെ ഭാവി' എന്ന വിഷയം ടി.കെ. വിജയരാഘവൻ അവതരിപ്പിച്ചു. ഡോ: ജയശ്രി , കെ.എ. മനാഫ് , തയ്യുള്ളതിൽ രാജൻ , അടിയേരി രവീന്ദ്രൻ സംസാരിച്ചു. തുടർന്ന് നടന്ന ഓപ്പൺ ഫോറത്തിൽ 'യൂറിൻ തെറാപ്പിയുടെ ശാസ്ത്രീയത' എന്ന വിഷയം അഡ്വ. ടി. നാരായണൻ വട്ടോളി അവതരിപ്പിച്ചു. കെ.എം. ബാലകൃഷ്ണൻ , കെ. ഗീത , സി.പി ചന്ദ്രൻ സംസാരിച്ചു. രാത്രി 'ഓൾഡ് ഈസ് ഗോൾഡ്' പഴയ കാല ഗാനങ്ങൾ കോർത്തിണക്കി കൊണ്ടുള്ള പ്രത്യേക പരിപാടിയും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/96984/the-need-for-a-united-country-prof-kadthanath-narayanan)