---
title: "സിയ മോൾക്കായ് ; ബഹ്റൈൻ കൂട്ടായ്മയുടെ സഹായഹസ്തം "
english_title: "A helping hand from the Bahraini community"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/97001/a-helping-hand-from-the-bahraini-community"
published_at: "2023-02-14T18:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eb8c7233c58_SAHAYAM.jpg"
keywords: []
---

# സിയ മോൾക്കായ് ; ബഹ്റൈൻ കൂട്ടായ്മയുടെ സഹായഹസ്തം 

> **Lead Summary:** **വടകര:** സിയ മോൾക്കായ് ബഹ്റൈൻ കൂട്ടായ്മയുടെ സഹായഹസ്തം. എസ്.എം.എ രോഗം ബാധിച്ച് ചികിത്സാ സഹായം തേടുന്ന കുരിക്കിലാട് സിയാദ് -ഫാത്തിമ ദമ്പതികളുടെ ഒന്നര വയസ്സ്കാരി സിയാഫാത്തിമയുടെ ചികിത്സക്കായാണ് ബഹ്റൈനിൽ രൂപീകരിച്ച മലയാളി കൂട്ടായ്മ പണം സ്വരൂപിച്ച് നൽകിയത്.

## Article Content

**വടകര:** സിയ മോൾക്കായ് ബഹ്റൈൻ കൂട്ടായ്മയുടെ സഹായഹസ്തം. എസ്.എം.എ രോഗം ബാധിച്ച് ചികിത്സാ സഹായം തേടുന്ന കുരിക്കിലാട് സിയാദ് -ഫാത്തിമ ദമ്പതികളുടെ ഒന്നര വയസ്സ്കാരി സിയാഫാത്തിമയുടെ ചികിത്സക്കായാണ് ബഹ്റൈനിൽ രൂപീകരിച്ച മലയാളി കൂട്ടായ്മ പണം സ്വരൂപിച്ച് നൽകിയത്.

ഒരു ലക്ഷത്തി എൺപത്തി അയ്യായിരം രൂപ ബഹ്റൈൻ കൂട്ടായ്മ കൺവീനർ മോണേമ്മൽ ശശിയിൽ നിന്നും ചികിത്സാ സഹായ കമ്മിറ്റി ജനറൽ കൺവീനർ കെ.പി.അബ്ദുൽ അസീസ് ഏറ്റുവാങ്ങി.ചോറോട് ഈസ്റ്റിലെ മോണേമ്മൽ ഭവനത്തിൽ നടന്ന ചടങ്ങിൽ സുരേഷ് ബാബു കോറോത്ത്, നൗഷാദ് വാര്യം കണ്ടി, ബാബു കെ.കെ.റഫീഖ് ചൈന, റഷീദ് മാണിക്കോത്ത്, കെ.പി.രാജേഷ്, ഷാനവാസ് നെല്ലോളി, സഹദേവൻ കോട്ട്യാംപറത്ത് പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/97001/a-helping-hand-from-the-bahraini-community)