---
title: "ബിജെപി ഒഞ്ചിയം മണ്ഡലം പദയാത്രയ്ക്ക് തുടക്കമായി"
english_title: "BJP's one-mandal padayatra has started"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/97063/bjps-one-mandal-padayatra-has-started"
published_at: "2023-02-14T23:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ebc8ef8b6de_bjp_padayathra.jpg"
keywords: []
---

# ബിജെപി ഒഞ്ചിയം മണ്ഡലം പദയാത്രയ്ക്ക് തുടക്കമായി

> **Lead Summary:** **ഒഞ്ചിയം: **പിണറായി സർക്കാറിൻ്റെ ജന വിരുദ്ധ നയങ്ങൾക്കും കേന്ദ്ര സർക്കാർ പദ്ധതികൾ അട്ടിമറിക്കുന്ന ഗൂഢാലോചനയ്ക്കുമെതിരെ, ബിജെപി ഒഞ്ചിയം മണ്ഡലം ജന:സെക്രട്ടറി അഭിജിത്ത്.കെ.പി നയിക്കുന്ന പദയാത്രയ്ക്ക് കുന്നുമ്മക്കരയിൽ തുടക്കമായി .

## Article Content

**ഒഞ്ചിയം: **പിണറായി സർക്കാറിൻ്റെ ജന വിരുദ്ധ നയങ്ങൾക്കും കേന്ദ്ര സർക്കാർ പദ്ധതികൾ അട്ടിമറിക്കുന്ന ഗൂഢാലോചനയ്ക്കുമെതിരെ, ബിജെപി ഒഞ്ചിയം മണ്ഡലം ജന:സെക്രട്ടറി അഭിജിത്ത്.കെ.പി നയിക്കുന്ന പദയാത്രയ്ക്ക് കുന്നുമ്മക്കരയിൽ തുടക്കമായി .

പാർട്ടി ജില്ലാ പ്രസിഡൻ്റ് അഡ്വ. വി.കെ സജീവൻ പരിപാടി പതാക കൈമാറി ഉദ്ഘാടനം ചെയ്തു സംസാരിച്ചു.ജില്ലാ ജന:സെക്രട്ടറി മോഹനൻ മാസ്റ്റർ, ജില്ലാ വൈസ് പ്രസിഡൻ്റ് വിജയലക്ഷ്മി ടീച്ചർ, കർഷകമോർച്ച ജില്ലാ ജന:സെക്രട്ടറി സദാനന്ദൻ ആയാടത്തിൽ, മഹിളാ മോർച്ച ജില്ലാ വൈസ് :പ്രസിഡൻ്റ് ശോഭാ സദാനന്ദൻ, ജില്ലാ കമ്മറ്റി അംഗം വാസു മാസ്റ്റർ, അജിത്ത് കുമാർ, സജീവൻ കുന്നുമ്മക്കര ,ജിതിൻ പ്രേം ,രമേശ് കുമാർ, ശ്രീജിത്ത്,എം.സി അശോകൻ എന്നിവർ സംസാരിച്ചു.

പതിനാലിന് രാവിലെ പത്ത് മണിക്ക് കുന്നുമ്മക്കരയിൽ നിന്നും ആരംഭിക്കുന്ന പദയാത്ര ഏറാമല പഞ്ചായത്തിൽ വിവിധ സ്ഥലങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഓർക്കാട്ടേരി ശിവക്ഷേത്ര മൈതാനിയിൽ എത്തിച്ചേരും. തുടർന്ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി ഉദ്ഘാടനം ചെയ്യ്ത് സംസാരിക്കും

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/97063/bjps-one-mandal-padayatra-has-started)