---
title: "കെല്‍ട്രോണില്‍ ടെലിവിഷന്‍ ജേണലിസത്തില്‍ പുതിയ കോഴ്‌സ് ആരംഭിക്കുന്നു"
english_title: " Keltron launches new course in television journalism"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/9716/keltron-launches-new-course-in-television-journalism"
published_at: "2021-11-09T17:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618a5e3747ea2_press photo.jpg"
keywords: []
---

# കെല്‍ട്രോണില്‍ ടെലിവിഷന്‍ ജേണലിസത്തില്‍ പുതിയ കോഴ്‌സ് ആരംഭിക്കുന്നു

> **Lead Summary:** കോഴിക്കോട് : കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്‌സിലേക്കുള്ള പുതിയ ബാച്ച് കോഴിക്കോട് സെന്ററില്‍ നവംബര്‍ 10ന് ആരംഭിക്കുന്നു. ബിരുദധാരികള്‍ക്ക് വിദ്യാഭ്യാസ യോഗ്യത കാണിക്കുന്ന രേഖകള്‍ സഹിതം നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കാം.

## Article Content

കോഴിക്കോട് : കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്‌സിലേക്കുള്ള പുതിയ ബാച്ച് കോഴിക്കോട് സെന്ററില്‍ നവംബര്‍ 10ന് ആരംഭിക്കുന്നു. ബിരുദധാരികള്‍ക്ക് വിദ്യാഭ്യാസ യോഗ്യത കാണിക്കുന്ന രേഖകള്‍ സഹിതം നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കാം.

പഠനസമയത്ത് വാര്‍ത്ത ചാനലില്‍ പരിശീലനം, ഇന്റേണ്‍ഷിപ്പ്, പ്ലേസ്‌മെന്റ് സഹായം എന്നിവ നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. ആങ്കറിങ്, മൊബൈല്‍ ജേണലിസം എന്നിവയിലും പരിശീലനം ലഭിക്കും.

അവസാന തിയതി നവംബര്‍ 20. വിലാസം: കെല്‍ട്രോണ്‍ നോളജ് സെന്റര്‍, അംബേദ്കര്‍ ബില്‍ഡിംഗ്, റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട്, 673002. ഫോണ്‍ : 9544958182, 8137969292

** കെല്‍ട്രോണില്‍ പുതിയ കോഴ്‌സുകള്‍ **

കെല്‍ട്രോണിന്റെ കോഴിക്കോട് നോളജ് സെന്ററില്‍ പുതിയ കോഴ്‌സുകള്‍ ആരംഭിക്കുന്നു. സോഫ്റ്റ് വെയര്‍ ടെസ്റ്റിംഗ്, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, മെഷ്യന്‍ ലേണിംഗ് യൂസിങ് പൈതണ്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ നെറ്റ് വര്‍കിങ് വിത്ത് ഇ ഗാഡ്‌ജെറ്റ് ആന്റ് ലാപ്‌ടോപ്പ്, അനിമേഷന്‍ ഫിലിം മേക്കിങ്, ലോജിസ്റ്റിക്‌സ്, ഫയര്‍ ആന്റ് സേഫ്റ്റി തുടങ്ങിയവയാണ് നടത്തുക. അഡ്മിഷന്‍ ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 8590605275.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/9716/keltron-launches-new-course-in-television-journalism)