---
title: "ഓട്ടോ ടാക്‌സി ചാര്‍ജ് പുതുക്കണമെന്ന് ആവശ്യപ്പെട്ട്  സിഐടിയു പ്രവര്‍ത്തകര്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി"
english_title: "citu proteset aganist petrol -dessel price hike "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/9720/citu-proteset-aganist-petrol-dessel-price-hike"
published_at: "2021-11-09T17:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618a639a2ed3a_citu march .jpg"
keywords: []
---

# ഓട്ടോ ടാക്‌സി ചാര്‍ജ് പുതുക്കണമെന്ന് ആവശ്യപ്പെട്ട്  സിഐടിയു പ്രവര്‍ത്തകര്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി

> **Lead Summary:** വടകര: ഓട്ടോ ടാക്‌സി ചാര്‍ജ് പുതുക്കി നിശ്ചയിക്കാനാവശ്യപ്പെട്ടുകൊണ്ട് ഓട്ടോ ടാക്‌സി ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സിഐടിയു [ CITU ] താലൂക്ക് ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി. കെഎസ് കെ ടിയു ജില്ലാ സെക്രട്ടറി കെ.കെ ദിനേശന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു .

## Article Content

വടകര: ഓട്ടോ ടാക്‌സി ചാര്‍ജ് പുതുക്കി നിശ്ചയിക്കാനാവശ്യപ്പെട്ടുകൊണ്ട് ഓട്ടോ ടാക്‌സി ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സിഐടിയു [ CITU ] താലൂക്ക് ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി. കെഎസ് കെ ടിയു ജില്ലാ സെക്രട്ടറി കെ.കെ ദിനേശന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു .

യൂണിയന്‍ ജില്ലാ സെക്രട്ടറി വേണു കക്കട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി എം.പി സുരേഷ് ബാബു സ്വാഗതം പറഞ്ഞു.

വി.രമേശന്‍ ,കെ. സജിത്ത് കുമാര്‍ , കെ.വി.രാമചന്ദ്രന്‍ എം .കെ .അശോകന്‍ എന്നിവര്‍ സംസാരിച്ചു.

പി.രാജേഷ് ,മനോജന്‍ .പി .എം ,കീഴത്ത് സത്യന്‍ ,എം കെ .പ്രസന്നകുമാര്‍ ,എം.പ്രദീപന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

അവസാനമായി ഓട്ടോ ടാക്‌സി ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചത് 2018 ലാണ് .അന്ന് പെട്രോളിനും ഡീസലിനുമൊക്കെ 60 മുതല്‍ 65 വരെയായിരുന്നു ലിറ്ററിന് വിലയെങ്കില്‍ അതിപ്പോള്‍ നേരെ ഇരട്ടിയായ സാഹചര്യമായിരുന്നു. അടിയന്തിരമായി ചാര്‍ജ് പുതുക്കി നിശ്ചയിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/9720/citu-proteset-aganist-petrol-dessel-price-hike)