---
title: "ഗോൾഡൻ ഫിഫ്റ്റി; ചുമരെഴുത്ത് വികൃതമാക്കിയതിൽ പ്രതിഷേധം "
english_title: "Protest over graffiti defacement"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/97244/protest-over-graffiti-defacement"
published_at: "2023-02-15T17:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eccae3658dd_CHUMAR.jpg"
keywords: []
---

# ഗോൾഡൻ ഫിഫ്റ്റി; ചുമരെഴുത്ത് വികൃതമാക്കിയതിൽ പ്രതിഷേധം 

> **Lead Summary:** **ആയഞ്ചേരി: **പുറ്റാംപൊയിലിൽ എസ്‌ എസ്‌ എഫ് ഗോൾഡൻ ഫിഫ്റ്റിയുടെ ഭാഗമായി കണ്ണൂരിൽ നടക്കുന്ന കേരള വിദ്യാർത്ഥി സമ്മേളനത്തിന്റെ ചുമരെഴുത്ത് ഇരുട്ടിന്റെ മറവിൽ വികൃതമാക്കി പച്ച പെയിന്റടിക്കുകയും , മുസ്ലിം ലീഗ് പതാക നാട്ടുകയും ചെയ്തതിൽ പ്രതിഷേധം.

## Article Content

**ആയഞ്ചേരി: **പുറ്റാംപൊയിലിൽ എസ്‌ എസ്‌ എഫ് ഗോൾഡൻ ഫിഫ്റ്റിയുടെ ഭാഗമായി കണ്ണൂരിൽ നടക്കുന്ന കേരള വിദ്യാർത്ഥി സമ്മേളനത്തിന്റെ ചുമരെഴുത്ത് ഇരുട്ടിന്റെ മറവിൽ വികൃതമാക്കി പച്ച പെയിന്റടിക്കുകയും , മുസ്ലിം ലീഗ് പതാക നാട്ടുകയും ചെയ്തതിൽ പ്രതിഷേധം.

പുറ്റാം പൊയിൽ ദേശത്തിന്റെ ഐക്യവും, സമാധാനന്തരീക്ഷവും തകർക്കുന്ന പാർട്ടി പ്രവർത്തകരെ തള്ളി പറയാനും, നിലക്ക് നിർത്താനും മുസ്ലിം ലീഗ് നേതൃത്വം തയ്യാറാകണമെന്നും എസ്‌ എസ്‌ എഫ് ആയഞ്ചേരി സെക്ടർ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

സാമൂഹിക നിർമാണാത്മക വിദ്യാഭ്യാസ പ്രവർത്തനത്തിൽ സ്തുത്യർഹമായ മുന്നേറ്റം നടത്തുന്ന എസ്‌ എസ്‌ എഫ് വിദ്യാർത്ഥി പ്രസ്ഥാനത്തെ അക്രമപ്രവർത്തനത്തിലൂടെ തടയിടാൻ കഴിയില്ല. സമൂഹത്തിനു വേണ്ടി നിർമാണാത്മക പ്രവർത്തനമൊന്നും നടത്താനില്ലാത്തത് കൊണ്ടാണോ പാർട്ടി പ്രവർത്തകർ നശീകരണ പ്രവർത്തനവുമായി ഇറങ്ങുന്നതെന്ന് നേതൃത്വം വ്യക്തമാക്കണം എന്ന് യോഗം ആഹ്വാനം ചെയ്തു.

സെക്ടർ ഫിനാൻസ് സെക്രട്ടറി റാഷിദ്‌ അഹ്സനി അധ്യക്ഷത വഹിച്ചു. സെക്ടർ ജനറൽ സെക്രട്ടറി റൗഫ് എടി, ഷഫീൽ കാമിച്ചേരി, ഇർഫാദ് പൈങ്ങോട്ടായി, ആഷിഖ് എ ടി, ഇർഷാദ് ചുണ്ടേകൈ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/97244/protest-over-graffiti-defacement)