---
title: "പദയാത്രയ്ക്ക് സമാപനം; ബി.ജെ.പി. ഒഞ്ചിയം മണ്ഡലം പദയാത്ര സമാപിച്ചു"
english_title: "BJP Onchiam Mandal Padayatra concluded"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/97246/bjp-onchiam-mandal-padayatra-concluded"
published_at: "2023-02-15T17:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eccd8a13096_BJP_YATHRA.jpg"
keywords: []
---

# പദയാത്രയ്ക്ക് സമാപനം; ബി.ജെ.പി. ഒഞ്ചിയം മണ്ഡലം പദയാത്ര സമാപിച്ചു

> **Lead Summary:** **ഒഞ്ചിയം: **രണ്ടുദിവസങ്ങളിലായി നടന്ന ബിജെപി ഒഞ്ചിയം മണ്ഡലം പദയാത്രയ്ക്ക് സമാപനം.പിണറായി സർക്കാറിൻ്റെ ജന വിരുദ്ധ നയങ്ങൾക്കും കേന്ദ്ര സർക്കാർ പദ്ധതികൾ അട്ടിമറിക്കുന്ന ഗൂഢാലോചനയ്ക്കുമെതിരെയാണ് ബിജെപി ഒഞ്ചിയം മണ്ഡലം ജന:സെക്രട്ടറി കെ.പി അഭിജിത്ത് നയിച്ചത്.

## Article Content

**ഒഞ്ചിയം: **രണ്ടുദിവസങ്ങളിലായി നടന്ന ബിജെപി ഒഞ്ചിയം മണ്ഡലം പദയാത്രയ്ക്ക് സമാപനം.പിണറായി സർക്കാറിൻ്റെ ജന വിരുദ്ധ നയങ്ങൾക്കും കേന്ദ്ര സർക്കാർ പദ്ധതികൾ അട്ടിമറിക്കുന്ന ഗൂഢാലോചനയ്ക്കുമെതിരെയാണ് ബിജെപി ഒഞ്ചിയം മണ്ഡലം ജന:സെക്രട്ടറി കെ.പി അഭിജിത്ത് നയിച്ചത്.

പദയാത്ര ഓർക്കാട്ടേരിയിൽ സമാപിച്ചു .ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ: വി.കെ സജീവൻ പതാക കൈമാറി ഉദ്ഘാടനം ചെയ്യ്ത പരിപാടി ഏറാമല പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഓർക്കാട്ടേരി ശിവക്ഷേത്ര മൈതാനിയിൽ എത്തിച്ചേർന്നു. തുടർന്ന് നടന്ന സമാപന സമ്മേളനം ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

മണ്ഡലം പ്രസിഡൻ്റ് ടി.പി വിനീഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജന:സെക്രട്ടറി എം.മോഹനൻ മാസ്റ്റർ, ജില്ലാ വൈസ് പ്രസിഡൻ്റ് വിജയലക്ഷ്മി ടീച്ചർ, മണ്ഡം ജന:സെക്രട്ടറി അഭിജിത്ത് കെ.പി, അനിൽകുമാർ .വി.പി, കർഷകമോർച്ച ജില്ലാ ജന:സെക്രട്ടറി സദാനന്ദൻ ആയാടത്തിൽ, സംസ്ഥാന സമിതി അംഗം കെ.കെ.മോഹനൻ, അഴിയൂർ ഗ്രാമപഞ്ചായത്ത് അംഗം പി.കെ പ്രീത, ഓർക്കാട്ടേരി ഏരിയ പ്രസിഡൻ്റ്‌ മന്മഥൻ മാസ്റ്റർ സംസാരിച്ചു.

പുൽവാമ ഭീകരാക്രമണത്തിൽ ജീവൻ വെടിഞ്ഞ ധീര ജവാൻമ്മാർക്ക് ആദരാജ്ഞലികൾ അർപ്പിച്ചു കൊണ്ട് കുറിഞ്ഞാലോട് നടന്ന പരിപാടി ജില്ലാ വൈസ്‌ പ്രസിഡൻ്റ് വിജയലക്ഷ്മി ടീച്ചർ ദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു.വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ നടന്ന പരിപാടിയിൽ യുവമോർച്ച ഒഞ്ചിയം മണ്ഡലം പ്രസിഡൻ്റ് അരുൺ ആവിക്കര ,എം.സി അശോകൻ, ഗോപാലകുറുപ്പ് സംസാരിച്ചു.

ജില്ലാ കമ്മറ്റി അംഗം അജിത്ത് കുമാർ, മഹിളാ മോർച്ച ജില്ലാ വൈസ് പ്രസിഡൻ്റ് ശോഭ ആയാടത്തിൽ, യുവമോർച്ച സംസ്ഥാന സമിതി അംഗം രഗിലേഷ് അഴിയൂർ, അനിത, രമേശ് കുമാർ, സജീവൻ കുന്നുമ്മക്കര , ജിതിൻ പ്രേം ,ശ്രീജിത്ത് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/97246/bjp-onchiam-mandal-padayatra-concluded)