---
title: "ഫീമെയില്‍ വാര്‍ഡന്‍ റാങ്ക് പട്ടിക റദ്ദാക്കി"
english_title: " Female Warden Rank List Canceled"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/9725/female-warden-rank-list-canceled"
published_at: "2021-11-09T17:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618a69b492559_PSC PHOTO.jpg"
keywords: []
---

# ഫീമെയില്‍ വാര്‍ഡന്‍ റാങ്ക് പട്ടിക റദ്ദാക്കി

> **Lead Summary:** വടകര: കോഴിക്കോട് ജില്ലയില്‍ പട്ടികജാതി വികസന വകുപ്പില്‍ ഫീമെയില്‍ വാര്‍ഡന്‍ (കാറ്റഗറി നമ്പര്‍: 295/14) തസ്തികയുടെ 412/18 നമ്പര്‍ റാങ്ക് പട്ടികയുടെ ദീര്‍ഘിപ്പിച്ച കാലാവധി 2021 ആഗസ്റ്റ് നാലിന് പൂര്‍ത്തിയായതിനാല്‍ പട്ടിക റദ്ദാക്കിയതായി പിഎസ്‌സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

## Article Content

വടകര: കോഴിക്കോട് ജില്ലയില്‍ പട്ടികജാതി വികസന വകുപ്പില്‍ ഫീമെയില്‍ വാര്‍ഡന്‍ (കാറ്റഗറി നമ്പര്‍: 295/14) തസ്തികയുടെ 412/18 നമ്പര്‍ റാങ്ക് പട്ടികയുടെ ദീര്‍ഘിപ്പിച്ച കാലാവധി 2021 ആഗസ്റ്റ് നാലിന് പൂര്‍ത്തിയായതിനാല്‍ പട്ടിക റദ്ദാക്കിയതായി പിഎസ്‌സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

** ഇ ശ്രം പോര്‍ട്ടല്‍ വഴി മോട്ടോര്‍ തൊഴിലാളികളുടെ വിവര ശേഖരണം **

അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ വിവരങ്ങള്‍ ദേശീയതലത്തില്‍ ശേഖരിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയ ഇ ശ്രം പോര്‍ട്ടല്‍ വഴിയാണ് വിവര ശേഖരണം. ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ ഫോണും ബാങ്ക് അക്കൗണ്ടും ഇ ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഉണ്ടായിരിക്കണം.

ആദായ നികുതി അടക്കാത്തവരും ഇ.പി.എഫ്, ഇ.എസ്.ഐ.യില്‍ അംഗങ്ങള്‍ അല്ലാത്തവരുമായ തൊഴിലാളികളെയാണ് ഇതില്‍ ചേര്‍ക്കുക. 16നും 59നും ഇടയില്‍ പ്രായമുളള അര്‍ഹതപ്പെട്ട എല്ലാ മോട്ടോര്‍ തൊഴിലാളികളും ഈ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ എല്ലാ ജില്ലാ എക്‌സിക്യുട്ടീവ് ആഫീസുകളില്‍ നിന്നും ഇതിനാവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ലഭിക്കുമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഇ ശ്രം പോര്‍ട്ടലായ ംംം.ലവെൃമാ.ഴീ്.ശി വഴിയോ അക്ഷയ കേന്ദ്രം വഴിയോ മോട്ടോര്‍ തൊഴിലാളികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/9725/female-warden-rank-list-canceled)