---
title: "ഉടുമ്പുകൾ പെരുകുന്നു ; ഭീതിയോടെ നാട്ടുകാർ "
english_title: "The ants are multiplying"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/97263/the-ants-are-multiplying"
published_at: "2023-02-15T19:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ece60e4a92c_UDUMB.jpg"
keywords: []
---

# ഉടുമ്പുകൾ പെരുകുന്നു ; ഭീതിയോടെ നാട്ടുകാർ 

> **Lead Summary:** **വടകര: **പ്രധാന പട്ടണമായ വടകരയിൽ പോലും ഉടുമ്പുകൾ പെരുകുന്നു. ഒരുകാലത്ത് വളരെ അപൂർവമായി കാണുന്ന ഉടുമ്പിനെയാണ് ഇപ്പോൾ നാട്ടിൻപുറങ്ങളിലും സിറ്റികളിലും ഉൾപ്പെടെ സജീവമായി കാണുന്നത്. വടകര പട്ടണത്തിലെ വീട്ട് മുറ്റത്ത് പോലും ഉടുമ്പുകളുണ്ട് എന്നുള്ളത് ആശങ്ക സൃഷ്ടിക്കുന്നു.

## Article Content

**വടകര: **പ്രധാന പട്ടണമായ വടകരയിൽ പോലും ഉടുമ്പുകൾ പെരുകുന്നു. ഒരുകാലത്ത് വളരെ അപൂർവമായി കാണുന്ന ഉടുമ്പിനെയാണ് ഇപ്പോൾ നാട്ടിൻപുറങ്ങളിലും സിറ്റികളിലും ഉൾപ്പെടെ സജീവമായി കാണുന്നത്. വടകര പട്ടണത്തിലെ വീട്ട് മുറ്റത്ത് പോലും ഉടുമ്പുകളുണ്ട് എന്നുള്ളത് ആശങ്ക സൃഷ്ടിക്കുന്നു.

ചെറുതും ഭീമാകാരമായ വലിപ്പമുള്ള ഉടുമ്പുകൾ പോലും അടുക്കള മുറ്റത്തടക്കം കാണപ്പെടുന്നു. ഇത് പ്രായഭേദമന്യേ എല്ലാവരിലും ഭീതിയാണ് സൃഷ്ടിക്കുന്നത്. ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമം പ്രകാരം ഉടുമ്പിനെ പിടിക്കുവാനോ, കടത്തുവാനോ, വേട്ടയാടുവാനോ, കൈവശം വയ്ക്കുവാനോ പാടുള്ളതല്ല.

1972ലെ വന്യജീവി സംരക്ഷണ നിയമം പ്രകാരം ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുന്നതാണ് ഉരഗ വർഗ്ഗ ജീവിയായ ഉടുമ്പ്. വേട്ടയാടി കൊല്ലുന്നതിന് 7 വർഷം വരെ തടവ് ശിക്ഷയും, പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്. അതുകൊണ്ടുതന്നെ എന്ത് ചെയ്യണമെന്ന് അറിയാത്ത ദുരവസ്ഥയിലാണ് നാട്ടുകാർ.

പഴയകാലത്ത് ഉടുമ്പിനെ ഭക്ഷിക്കുന്ന രീതി നാട്ടിൻ പ്രദേശത്ത് ഉണ്ടായിരുന്നു. എന്നാൽ കർശനമായ നിയമം നടപ്പിലാക്കിയത് കൂടി പഴയ പ്രവണത ഇപ്പോൾ ഒട്ടുമില്ല. വയൽ പ്രദേശമെന്നോ, പറമ്പെന്നോ, വ്യത്യാസമില്ലാതെ പ്രധാന റോഡുകളുടെ പരിസരത്ത് പോലും ഉടുമ്പിനെ കാണുന്നു.

വന്യജീവി സംരക്ഷണ പരിഗണനയിലുള്ള ജീവി ആയിട്ടുപോലും നാട്ടിൻപുറങ്ങളിലെ ഉടുമ്പുകളെ പിടിച്ചു വനങ്ങളിൽ കൊണ്ട് നിക്ഷേപിക്കുന്നില്ല. ഇക്കാര്യത്തിൽ വനം വന്യജീവി വകുപ്പ് കൂടുതൽ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/97263/the-ants-are-multiplying)