---
title: "'ഫോട്ടോ ഫിനിഷ്'; വിദ്യാർഥികൾക്കായുള്ള കർമ്മ പദ്ധതിക്ക് തുടക്കം "
english_title: "Action plan for students started"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/97272/action-plan-for-students-started"
published_at: "2023-02-15T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ecebd4492d0_FIRST_CLASS.jpg"
keywords: []
---

# 'ഫോട്ടോ ഫിനിഷ്'; വിദ്യാർഥികൾക്കായുള്ള കർമ്മ പദ്ധതിക്ക് തുടക്കം 

> **Lead Summary:** **വടകര:** വിദ്യാർത്ഥികൾക്ക് വിജയം സുനിശ്ചിതമാക്കാൻ കർമ്മ പദ്ധതി. മണിയൂർ ഗവ: ഹയർ സെക്കൻഡറി സ്കൂൾ എസ്എസ്എൽസി പ്ലസ് ടു വിദ്യാർത്ഥികൾക്ക് ജില്ലാ പഞ്ചായത്തിന്റെ 'ഫോട്ടോ ഫിനിഷ്' പദ്ധതിക്ക് തുടക്കമായി.

## Article Content

**വടകര:** വിദ്യാർത്ഥികൾക്ക് വിജയം സുനിശ്ചിതമാക്കാൻ കർമ്മ പദ്ധതി. മണിയൂർ ഗവ: ഹയർ സെക്കൻഡറി സ്കൂൾ എസ്എസ്എൽസി പ്ലസ് ടു വിദ്യാർത്ഥികൾക്ക് ജില്ലാ പഞ്ചായത്തിന്റെ 'ഫോട്ടോ ഫിനിഷ്' പദ്ധതിക്ക് തുടക്കമായി.

ഇതിന്റെ ഭാഗമായി നൈറ്റ് ക്ലാസ്, മാതൃകാ പരീക്ഷകൾ, ഗൃഹ സന്ദർശനം, തുടങ്ങിയ വ്യത്യസ്ത പരിപാടികൾ തുടങ്ങി. ഫെബ്രുവരി 20 വരെ നീണ്ടുനിൽക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ വി റീന നിർവ്വഹിച്ചു.

പിടിഎ പ്രസിഡണ്ട് കെ വി സത്യൻ അധ്യക്ഷത വഹിച്ചു. സമദ്, ബാബു സംസാരിച്ചു. പ്രിൻസിപ്പൽ അനിൽകുമാർ സ്വാഗതവും, സുലോചന നന്ദിയും പറഞ്ഞു.C

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/97272/action-plan-for-students-started)