---
title: "ഊർജ്ജ സംരക്ഷണം; എൽ.ഇ.ഡി ബൾബ് നിർമ്മാണം സംഘടിപ്പിച്ചു "
english_title: "Organized LED bulb manufacturing"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/97279/organized-led-bulb-manufacturing"
published_at: "2023-02-15T20:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ecf04f0f22d_led_bulb_nirmmanam.jpg"
keywords: []
---

# ഊർജ്ജ സംരക്ഷണം; എൽ.ഇ.ഡി ബൾബ് നിർമ്മാണം സംഘടിപ്പിച്ചു 

> **Lead Summary:** **ആയഞ്ചേരി: **ഊർജ്ജ സംരക്ഷണ ബോധവൽക്കരണ സെമിനാറും, എൽഇഡി ബൾബ് നിർമ്മാണ ശില്പശാലയും സംഘടിപ്പിച്ചു. എനർജി മാനേജ്മെൻറ് സെൻറർ കേരളയുടെ സാങ്കേതിക സഹായത്തോടെ ചീക്കിലോട് യുപി സ്കൂൾ ഊർജ്ജ സംരക്ഷണ ക്ലബ്ബിൻറെ ആഭിമുഖ്യത്തിലാണ് പരിപാടി.

## Article Content

**ആയഞ്ചേരി: **ഊർജ്ജ സംരക്ഷണ ബോധവൽക്കരണ സെമിനാറും, എൽഇഡി ബൾബ് നിർമ്മാണ ശില്പശാലയും സംഘടിപ്പിച്ചു. എനർജി മാനേജ്മെൻറ് സെൻറർ കേരളയുടെ സാങ്കേതിക സഹായത്തോടെ ചീക്കിലോട് യുപി സ്കൂൾ ഊർജ്ജ സംരക്ഷണ ക്ലബ്ബിൻറെ ആഭിമുഖ്യത്തിലാണ് പരിപാടി.

ഊർജ്ജ സംരക്ഷണത്തിലൂടെ വിദ്യാർത്ഥി ശാക്തീകരണം എന്ന വിഷയത്തിൽ സെമിനാറും സംഘടിപ്പിച്ചു. സെമിനാർ കെഎസ്ഇബി ആയഞ്ചേരി അസിസ്റ്റൻറ് എൻജിനീയർ വിനോദ് എസ് വാര്യർ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകൻ സി എച്ച് മൊയ്തു അധ്യക്ഷത വഹിച്ചു.

സ്റ്റാഫ് സെക്രട്ടറി ടി അഷറഫ്, സി എച്ച് സുനീത് ബക്കർ, ഷജീല സി കെ, പി വിപിന, പി പി ശബിന സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് നൂറോളം വിദ്യാർത്ഥികൾ ഇഎംസി കൺവീനർ നൗഫൽ എംപിയുടെ നേതൃത്വത്തിൽ എൽഇഡി ബൾബ് നിർമ്മിച്ചു. ഇർഫാദ് സി കെ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/97279/organized-led-bulb-manufacturing)