---
title: "അഭിമാന നിമിഷം; ഷക്കീല ഈങ്ങോളിക്ക് ഭുവനേശ്വറിലെ ദേശീയ സെമിനാറിലേക്ക് ക്ഷണം "
english_title: "Invitation to Shakeela Engoli for National Seminar in Bhubaneswar"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/97283/invitation-to-shakeela-engoli-for-national-seminar-in-bhubaneswar"
published_at: "2023-02-15T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ecf1dea295c_SHAKEELA_IRINGOLI.jpg"
keywords: []
---

# അഭിമാന നിമിഷം; ഷക്കീല ഈങ്ങോളിക്ക് ഭുവനേശ്വറിലെ ദേശീയ സെമിനാറിലേക്ക് ക്ഷണം 

> **Lead Summary:** **വടകര:** വികസന വിപ്ലവത്തിലേക്ക് കുതിച്ചു പായുന്ന ഏറാമല ഗ്രാമപഞ്ചായത്തിന് അഭിമാന നിമിഷം. ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷക്കീല ഈങ്ങോളിക്ക് ദേശീയ സെമിനാറിലേക്ക് ക്ഷണം. ഒഡീഷയിലെ ഭുവനേശ്വറിൽ ഫ്രിബ്രവരി 17 മുതൽ 19 വരെ കേന്ദ്ര പഞ്ചായത്തിരാജ് മന്ത്രാലയം നടത്തുന്ന സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശിക വൽകരണ ദേശീയ സെമിനാറിലേക്കാണ് ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷക്കീല ഈങ്ങോളിക്ക് ക്ഷണം ലഭിച്ചത്.

## Article Content

**വടകര:** വികസന വിപ്ലവത്തിലേക്ക് കുതിച്ചു പായുന്ന ഏറാമല ഗ്രാമപഞ്ചായത്തിന് അഭിമാന നിമിഷം. ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷക്കീല ഈങ്ങോളിക്ക് ദേശീയ സെമിനാറിലേക്ക് ക്ഷണം. ഒഡീഷയിലെ ഭുവനേശ്വറിൽ ഫ്രിബ്രവരി 17 മുതൽ 19 വരെ കേന്ദ്ര പഞ്ചായത്തിരാജ് മന്ത്രാലയം നടത്തുന്ന സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശിക വൽകരണ ദേശീയ സെമിനാറിലേക്കാണ് ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷക്കീല ഈങ്ങോളിക്ക് ക്ഷണം ലഭിച്ചത്.

സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി പഠനം മുടങ്ങിയ അമ്മമാർക്ക് പഞ്ചായത്തിൽ തന്നെ സാക്ഷരതാമിഷൻ പഠനകേന്ദ്രം സ്ഥാപിച്ചു. ഈ മേഖലയിൽ ഒട്ടേറേ പഠനം നടത്തുന്നവർക്ക് ഇത് വലിയ ഉപകാരമായി. കോവിഡ്കാലത്ത് ഏറാമല പഞ്ചായത്തിലെ ഓൺലൈൻ പഠനംമുടങ്ങിയ മുഴുവൻ വിദ്യാർത്ഥികൾക്കും തുടർപഠനം നടത്താൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി.

പഞ്ചായത്തിലെ മുഴുവൻ പേർക്കും കോവിഡ് വാക്സിനേഷൻ നൽകാൻ പ്രത്യേകസെന്റർ ആരംഭിച്ചു. കോവിഡ് രോഗം ബാധിച്ച് ബുന്തിമുട്ടുന്നവർക്ക് കോവിഡ് സെന്റർ തുടങ്ങി. തുടർന്ന് നൂറോളം രോഗികൾക്ക് ആവശ്യമായ ചികിത്സയുമൊരുക്കി. വിദ്യാഭ്യാസ പ്രോത്സാഹനത്തിന്റെ ഭാഗമായി പഞ്ചായത്തിലെ എൽ.എസ്.എസ്, യു എസ്എസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ശുചിത്വ മേഖലയിൽ സംസ്ഥാനസർക്കാറിന്റെ ഒട്ടനവധി പുരസ്ക്കാരം ഏറ്റുവാങ്ങിയിട്ടുണ്ട് ഏറാമല ഗ്രാമപഞ്ചായത്ത്.

പഞ്ചായത്തിലെ ജൈവ,അജൈവ മാലിന്യങ്ങൾ ശേഖരിച്ച് തരം തിരിച്ച് ജൈവമാലിന്യം വളമാക്കിമാറ്റി വിൽപ്പന നടത്തുന്നു. ഇതിനായി പ്രത്രേക പ്ലാൻറ് ഉൾപ്പെടെയുള്ള മികച്ച പഞ്ചായത്താണ് ഏറാമല. കൂടാതെ,അജൈവമാലിന്യങ്ങൾ തരം തിരിച്ച് കയറ്റി അയക്കുകയും ചെയ്യുന്നു. ഇത് കൊണ്ട് പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ പൂർണ്ണമായും പഞ്ചായത്തിൽനിന്നും മാറ്റാനും സ്വാധിക്കുന്നു. കാർഷികമേഖലയിൽ ഒട്ടേറേ നൂതന പദ്ധതികൾ നടപ്പിലാക്കിയെന്നത് വലിയ നേട്ടമാണ്. അംഗനവാടികളിൽ പോഷകആഹാരപദ്ധതിയും നടപ്പിലാക്കി.

ഭിന്ന ശേഷിവിദ്യാർത്ഥികൾക്ക് പ്രത്യേക പദ്ധതികളും പ്രായോഗികമാക്കി. ഇതൊക്കെ പരിഗണിച്ചാണ് ദേശീയ സെമിനാറിലേക്ക് പ്രസിഡണ്ടിനെ രെഞ്ഞെടുത്തത്. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആയിരിക്കെ 2012 ൽ ഡോ: അബേദ്ക്കർ അവാർഡ് ദേശീയതലത്തിൽ ലഭിച്ചിട്ടുണ്ട്. വനിതാലീഗ് സംസ്ഥാന കൗൺസിലർ അംഗവുമാണ് ഷക്കീല ഇങ്ങോളി. ഷക്കീല ഈങ്ങോളിക്ക് പുറമേ നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലിക്കും ദേശീയ സെമിനാറിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. കടത്തനാടിനെ സംബന്ധിച്ചിടത്തോളം അഭിമാനം നിമിഷം കൂടിയാണിത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/97283/invitation-to-shakeela-engoli-for-national-seminar-in-bhubaneswar)